0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 511.5K

നിന്നോടൊത്ത് വെറുതെ ഇരിക്കാൻ. ഞാൻ വേറെ ഒന്നും വേണ്ട. വെറുതെ കുറച്ച് സമയം നിന്നെ കെട്ടിപ്പിടിച്ച് ഇരുന്നാൽ മാത്രം മതി. വാ മല്ലി. "

" അയ്യോ വേണ്ട. മക്കൾ എഴുന്നേൽക്കും. " അതും പറഞ്ഞ് അവൾ ചിരിച്ചു.

ഡോക്ടർ നിരാശയോടെ അവളെ നോക്കി.

അതുകണ്ട് മല്ലിക്ക് സങ്കടം വന്നു.

അവൾ കുറച്ചു നീങ്ങി കിടന്നുകൊണ്ട് ഡോക്ടർക്ക് തന്റെ അടുത്ത് കിടക്കാനായി ആ ചെറിയ കട്ടിലിൽ സ്ഥലം ഒരുക്കി. പിന്നെ ഡോക്ടറുടെ മുഖത്തേക്ക് നാണത്തോടെ നോക്കി.

മല്ലിയുടെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും ഡോക്ടർ അവളുടെ

അടുത്ത് കിടന്നു. ഡോക്ടറുടെ ചുണ്ടുകൾ മല്ലിയുടെ ചുണ്ടിൽ അമർന്നു. ഒരു നിമിഷം മാത്രം നിൽക്കുന്ന ചുടു ചുംബനം. അതിനു ശേഷം ഡോക്ടർ എഴുന്നേറ്റു മക്കളെ ഒന്ന് നോക്കി പിന്നെ സന്തോഷത്തോടെ ഇരു കൈകളിലും മല്ലിയെ കോരിയെടുത്ത് തന്റെ വലിയ കട്ടിലിലേക്ക് കൊണ്ടുപോയി കിടത്തി.

ശേഷം അവളുടെ അടുത്ത് കയറി കിടന്നുകൊണ്ട് അവളെ കെട്ടിപിടിച്ചു. എന്നിട്ട് പതുക്കെ അവളുടെ ചെവിയിലായി പറഞ്ഞു.

"മല്ലി നിനക്കായ്‌ ഞാൻ ഒരു ദിവസം അല്ല, ഒരു മാസം അല്ല, ഈ ജന്മം മുഴുവൻ കാത്തിരിക്കാം. പക്ഷെ അതുവരെ നീ എന്റെ അടുത്ത് തന്നെ ഉണ്ടാകണം. ഇങ്ങനെ വെറുതെ കെട്ടിപിടിച്ചു കിടക്കാൻ എങ്കിലും നീ സമ്മതിക്കണം . "

അത് കേട്ടതും മല്ലി തന്റെ ചുണ്ടിനാൽ ഡോക്ടറുടെ ചുണ്ടിൽ ചുംബിച്ചു. ഡോക്ടർ ആ ചുംബനം ഏറ്റുവാങ്ങിക്കൊണ്ടു അവളുടെ ചുണ്ടുകൾ തന്റെ ചുണ്ടിനാൽ കവർന്നു. അവരുടെ ചുണ്ടുകൾ മിനുട്ടുകളോളം പരസ്പരം ചുംബിച്ചുകൊണ്ട് സ്നേഹം പങ്കുവെച്ചു.

ആ സമയം അല്ലിമോൾ

💬 Comments

View all comments