0%

Chapter Title : സിത്താര ചേച്ചി 4 [ Amal srk ]

Author : Amal Srk Read All Parts 581

സമാധാനിപ്പിച്ചു. ടെറസ്സിലൂടെ അവൻ തെങ്ങിൽ പിടിച്ഛ് താഴേക്ക് ഇറങ്ങി. സിത്താരക്ക് കൈകൾ കൊണ്ട് ടാറ്റാ കാണിച്ഛ് ഇരുളിലേക്ക് ഓടി മറഞ്ഞു. റ്റിംഗ്.. റ്റാങ്... രാവിലെ തന്നെ വീട്ടിൽ കോളിംഗ് ബെൽ മുഴങ്ങി. അമ്മ സീത ചെന്ന് വാതിൽ തുറന്നു. ഇളയ പുത്രി അഞ്ജലി യായിരുന്നു അത്. കയ്യിലുള്ള ബാഗ് അവൾ അമ്മയെ ഏൽപ്പിച്ചു. - എനിക്ക് നല്ല വിശപ്പുണ്ട് വല്ലതും കഴിക്കാൻ എടുത്തത് വയ്ക്ക്. - ഇതെന്താ പതിവില്ലാത്ത ഒരു ക്ഷീണം? അമ്മയുടെ കവിളിൽ തലോടിക്കൊണ്ട് അവൾ അകത്തേയ്ക്ക് നടന്നു.

ബെഡിൽ മൂടിപ്പുതച്ചു ഉറങ്ങുകയാണ് സിത്താര. അഞ്ജലി അവളുടെ മുകളിലേക്ക് ചാടി വീണു. സിത്താര ഞെട്ടിയുണർന്ന്. എന്താടി ഇത് മനുഷ്യന് നല്ല ഉറക്കം കിട്ടിയതാ. സിത്താര മുഖം കടുപ്പിച്ചു പറഞ്ഞു. - ഇന്നലെ രാത്രി നീ ഒട്ടും ഉറങ്ങിയിട്ടില്ലാന്ന് തോന്നുന്നു. അവളൊരു കള്ള ചിരി ചിരിച്ചുകൊണ്ട് ചോദിച്ചു. അഞ്ജലി ഉദ്ദേശിച്ചത് എന്താണെന്ന് സിത്താരയ്ക്ക് മനസ്സിലായി. - ഒന്ന് പോടി അവിടുന്ന്.. സിത്താര അവളിൽ നിന്നും ഒഴിഞ്ഞുമാറി. കാർട്ടണിൽ തൂക്കിയിട്ട തോർത്തുമായി അഞ്ജലി ബാത്റൂമിലേക്ക് കയറി.

ഹലോ.. ഡാ അമലേ നീ ഇനിയും എഴുന്നേൽറ്റില്ലേ? - അഹ് ഇപ്പൊ പല്ല് തേയ്ക്കുകയാ.. ന്താ? - ഞാനും അഞ്ജലിയും കൂടി അമ്പലത്തിൽ പോവുകയാ, നീ വരുന്നുണ്ടെങ്കിൽ വേഗം വാ. ഇതും പറഞ്ഞ് അവൾ കാൾ കട്ട് ചെയ്തു. കേൾക്കേണ്ട താമസം അവൻ ബാത്റൂമിലേക്കോടി.

അമ്പലത്തിൽ നിന്നും തൊഴുത് പുറത്തേയ്ക്ക് വരുകയാണ് അഞ്ജലിയും സിത്താരയും. അവരെയും കാത്ത് ആലിന്റെ ചുവട്ടിൽ ഫോണിൽ കുത്തി കളിക്കുകയായിരുന്നു അമൽ. ദാ അമൽ അഞ്ജലി അമലിനെ

💬 Comments

View all comments