Chapter Title : സ്നേഹനൊമ്പരം 3 [AKH]
കാര്യങ്ങൾ എല്ലാം രതീഷ് ചേട്ടനോട് പറഞ്ഞു.
രതീഷ് ചേട്ടൻ എനിക്ക് ഒരു ഡബിൾ ബെഡ്‌റൂം സൂട്ട് തന്നെ റെഡി ആക്കി തന്നു.
വലിയ റൂം ഒന്നും വേണ്ടാ, ഒരു ചെറിയ റൂം മതി, ഒന്നു ഫ്രഷ് ആവാൻ മാത്രം ആണെന്ന് പറഞ്ഞിട്ടും രതീഷ് ചേട്ടൻ കൂട്ടാക്കിയില്ല ,
"നീ ആദ്യം ആയല്ലേ ഇവിടെ വരുന്നത് "എന്നു പറഞ്ഞു സൂട്ടി ന്റെ താക്കോൽ തന്നു.
ഞാൻ താക്കോലും വാങ്ങിച്ചു , നെസിയെ വിളിക്കാൻ ആയി കാറിന്റെ അടുത്തേക്ക് ചെന്നു.
"റൂം കിട്ടിയോ അഖിലേട്ടാ? "
"ഉം "
ഞാൻ ഒന്ന് മൂളിയിട്ട് താക്കോൽ കാണിച്ചു കൊടുത്തു.
അതു കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി .
ദൂരയാത്ര ആയതു കൊണ്ട് ഒരു ജോഡി ഡ്രസ്സ് ഞങ്ങൾ കരുതി ഇരുന്നു .
ഞാൻ ആ ബാഗും എടുത്തു നെസിയെം കൂട്ടി ഹോട്ടലിന്റെ അകത്തേക്ക് നടന്നു .
പിന്നിട് ലിഫ്റ്റിൽ കയറി മൂന്നാമത്തെ നിലയിൽ ചെന്ന് ഞങ്ങളുടെ റൂമിൽ എത്തി.
"നെസി ഒന്ന് ഫ്രഷ് ആയിക്കോ.ഞാൻ താഴെ കാണും , എന്തെങ്കിലും ഉണ്ടെകിൽ വിളിച്ചാൽ മതി "
ഞാൻ അതും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങാൻ ആയി വാതിലിന്റെ അടുത്തേക്ക് നടന്നു.
"അഖിലേട്ടാ "
നെസി പുറകിൽ നിന്നും വിളിച്ചു.
ഞാൻ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.
"എന്തിനാ താഴേക്കു പോണേ "
നെസി ചോദിച്ചു.
"നെസി റെഡി ആവുമ്പോഴേക്കും ഞാനും ഒന്നു ഫ്രഷ് ആയി നിൽക്കാം എന്നു വിചാരിച്ചു.പാർക്കിങ് ഏരിയയിൽ അതിനുള്ള സൗകര്യം ഉണ്ടെന്നു രതീഷ് ചേട്ടൻ പറഞ്ഞിരുന്നു
💬 Comments
View all comments