0%

Chapter Title : സ്നേഹനൊമ്പരം 3 [AKH]

Author : Akh Read All Parts 740

. "

ഞാൻ പറഞ്ഞു.

"അല്ല ഇവിടെ ഉണ്ടല്ലോ ബാത്‌റൂം പിന്നെന്തിനാ അവിടെ പോകുന്നത് "

നെസി ചോദിച്ചു.

"അതു ശെരി ആവില്ല നെസി, ഞാൻ താഴെ പോയേക്കാം അതാ അതിന്റെ മര്യാദ "

ഞാൻ പറഞ്ഞു.

"അഖിലേട്ടൻ എന്താ എന്റെ ഡ്രൈവറുടെ സ്ഥാനം ഏറ്റുടുക്കുക ആണൊ "

അവൾ ചോദിച്ചു.

"ചില സ്ഥാനങ്ങൾ അങ്ങനെ ആണു , എന്തായാലും എന്റെ സ്ഥാനം ഇവിടെ അല്ല,"

ഞാൻ പറഞ്ഞു.

"ഓഹ് അപ്പോ അങ്ങനെയാ കാര്യങ്ങളുടെ കിടപ്പ് , എന്നാ ശെരി അഖില് പോയി താഴെ വെയ്റ്റ് ചെയ്. ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി "

അവൾ ഗൗരവത്തോടെ പറഞ്ഞു.

"എന്നാൽ ശെരി "

ഞാൻ അതും പറഞ്ഞു പുറത്തേക്കു ഇറങ്ങി.

പടികൾ ഇറങ്ങുബോഴും എന്റെ മനസ്സിൽ മുഴുവൻ നെസി പറഞ്ഞതായിരുന്നു .

ഇത്രയും നാൾ ഞാൻ അവിടെ നിന്നിട്ട് ആദ്യം ആയിട്ടാണ് നെസി എന്നെ ഏട്ടാ ന്നു കൂട്ടാതെ അഖിൽ എന്നു മാത്രം വിളിക്കുന്നത്. അതു എന്നിൽ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ മനഃപൂർവം ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നതു കൊണ്ട് അതിനെ അത്ര കാര്യം ആക്കിയില്ല.

നെസിയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതു കാരണം ആണു ഞാൻ അവളിൽ നിന്നും ഒന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചത്.

അവളുടെ ഒപ്പം ചിലവഴിക്കുന്ന നിമിഷങ്ങളിൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ വരാറുണ്ട്, അവളോട്‌ കൂടുതൽ ഇടപഴകിയാൽ ഞാൻ ചിലപ്പോൾ എന്റെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞു എന്നു വരും , അതു പറഞ്ഞു കഴിഞ്ഞു ഉണ്ടാകുന്ന ഭവിഷ്യത്തുക്കൾ

💬 Comments

View all comments