Chapter Title : സ്നേഹനൊമ്പരം 3 [AKH]
ആയി ഞാൻ ചെന്ന് ഡോർ തുറന്നു കൊടുക്കേണ്ടി വരും എന്നു.
ഞാൻ വേഗം ചെന്നു ഫ്രണ്ട് ഡോർ തുറക്കാൻ ആയി നോക്കിയപ്പോൾ .
അവൾ "അതല്ല ഇത് "എന്നു ബാക്കിലെ ഡോർ നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ വേഗം പുറകിലെ ഡോർ തുറന്നു കൊടുത്തു.
അവൾ കാറിലേക്ക് കയറി ഇരുന്നു.
ഞാൻ വേഗം പോയി കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു പുറത്തേക്കു ഇറക്കി .
എന്നെ ഇപ്പോൾ അവൾ ശെരിക്കും ഡ്രൈവർ ആയി കണ്ടു തുടങ്ങി. എപ്പോഴും എന്നെ കാണുമ്പോൾ ഉണ്ടാകാറുള്ള ആ പുഞ്ചിരിയും മുഖത്തു നിന്നും മാഞ്ഞു പോയിരിക്കുന്നു.
അവളുടെ മാറ്റം എന്നെ ചെറുതായി വേദനിപ്പിച്ചു എങ്കിലും. ഇതാണ് നല്ലത് എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
അങ്ങനെ പത്തു മിനിറ്റ് യാത്രയെ ഇൻസ്റ്റ്യൂട്ടിലേക് ഉണ്ടായിരുന്നോള്ളൂ അവിടേക്ക് ഉള്ള യാത്രയിൽ ഞങ്ങൾ ഒരു ഹോട്ടലിൽ കയറി കാലത്തെ ഭക്ഷണം കഴിച്ചു . അങ്ങനെ അതൊക്കെ കഴിഞ്ഞു ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചേർന്നു.
അവിടെ വെച്ചും നെസിയുടെ ഭാവത്തിൽ ഒരു മാറ്റവും ഉണ്ടായില്ല ഡ്രൈവറുടെ കർത്ത്യവങ്ങൾ മുഴുവൻ അവൾ എന്നെ കൊണ്ട് ചെയ്യിപ്പിച്ചു അതു കഴിഞ്ഞു എന്നോട് കാറിൽ വെയ്റ്റ് ചെയ്താൽ മതി എന്നു പറഞ്ഞു കൊണ്ട് അവൾ ഇൻസ്റ്റിറ്റ്യൂറ്റിന്റെ അകത്തേക്ക് നടന്നു .
ഞാൻ കുറെ മണിക്കൂർ അവിടെ ചിലവഴിച്ചു. അങ്ങനെ ഉച്ച ആയി.
ഒരു മണി ആയപ്പോൾ നെസി കാറിന്റെ അടുത്തേക്ക് വന്നു .
"ആ കഴിഞ്ഞോ നെസി "
ഞാൻ നെസിയെ കണ്ടപ്പോൾ ചോദിച്ചു.
അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല, അവൾ ഒരു
💬 Comments
View all comments