0%

Chapter Title : സ്നേഹനൊമ്പരം 3 [AKH]

Author : Akh Read All Parts 743

ഗൗരവ ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് കണ്ണു കൊണ്ട് ഡോർ തുറക്കാൻ ആജ്ഞാപിച്ചു.

ഞാൻ ഡോർ തുറന്നു കൊടുത്തു .

എന്നെ ഒന്നു മൈൻഡ് പോലും ചെയ്യാതെ അവൾ കാറിൽ കയറി.

എനിക്ക് എന്തോ നെസിയുടെ പെരുമാറ്റം വല്ലാതെ വിഷമിപ്പിച്ചു . പഴയതു പോലെ പോയ മതിയായിരുന്നു എന്നൊരു തോന്നൽ എന്റെ മനസ്സിൽ ഉടലെടുത്തു .

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി.

"നെസി എങ്ങോട്ടാ പോകേണ്ടത് "

എന്നർത്ഥത്തിൽ ഞാൻ പുറകിൽ ഇരിക്കുന്ന അവളെ നോക്കി .

"അവൾ കാർ പുറത്തേക്കു എടുത്തോളാൻ പറഞ്ഞു .

ഞാൻ കാർ പുറത്തേക്കു എടുത്തു അവൾ പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു അവസാനം ഒരു എമണ്ടൻ റെസ്റ്റോറന്റ് ന്റെ മുൻപിൽ ഞങ്ങളുടെ കാർ എത്തി ചേർന്നു.

ഞാൻ കാർ അതിന്റെ പാർക്കിംഗ് ഏരിയ യിൽ കയറ്റി പാർക്കു ചെയ്തു.

"നെസി ഇവിടെ എന്തിനാ , ഇന്റർവ്യൂ ഒക്കെ കഴിഞ്ഞോ? "

ഞാൻ കാറിൽ തന്നെ ഇരുന്നുകൊണ്ട് പുറകിൽ ഇരിക്കുന്ന അവളോട്‌ ചോദിച്ചു .

"അതൊന്നും ഡ്രൈവർ മാർ അറിയേണ്ട "

നെസി ദേഷ്യത്തോടെ പറഞ്ഞു.

അതു കേട്ടപ്പോൾ എനിക്ക് വളരെ അധികം വിഷമം ആയി നെസി ആദ്യം ആയാണ് എന്നോട് ഉച്ചത്തിൽ സംസാരിക്കുന്നത് അതും ദേഷ്യത്തോടെ. അവൾ എന്നെ ഇപ്പൊൾ ശെരിക്കും ഒരു ഡ്രൈവർ ആയി കണ്ടു തുടങ്ങിയിരിക്കുന്നു .

"സോറി മാം,ഇനി ഇത് ആവർത്തിക്കില്ല "

ഞാൻ അവളോട്‌ പറഞ്ഞു.

"അവർത്തിക്കാതിരുന്നാൽ കൊള്ളാം , ഇല്ലെങ്കിൽ വേറെ ജോലി അനേഷിച്ചൊള്ളു "

നെസി പറഞ്ഞു.

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

💬 Comments

View all comments