Chapter Title : സ്നേഹനൊമ്പരം 3 [AKH]
അവളും ഒന്നും മിണ്ടിയില്ല.
കാറിൽ മൂകത തളം കെട്ടാൻ തുടങ്ങി.
പെട്ടന്നാണ് ,
"അഖിലേട്ടോ. "
പുറകിൽ നിന്നും ഫ്രണ്ട് സീറ്റി ന്റെ സെന്റർ ഗ്യാപിലൂടെ എന്റെ അടുത്തേക്ക് ആഞ്ഞു കൊണ്ട് നെസി വിളിച്ചു.
ഞാൻ തിരിഞ്ഞു നോകിയപ്പോൾ നെസി എന്റെ അടുത്ത് . അവളുടെ മുഖവും എന്റെ മുഖവും തമ്മിൽ അധികം ഗ്യാപ് ഉണ്ടായിരുന്നില്ല .
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്തു വീണ്ടും ആ പഴയ പാൽപുഞ്ചിരി നിറഞ്ഞു നിൽക്കുന്നു.
"എന്താ അഖിലേട്ടാ ഇങ്ങനെ മിഴിച്ചു നോക്കുന്നെ, നേരത്തെ എന്റെ അഭിനയം കണ്ടു പേടിച്ചു പോയോ "
അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"പേടിച്ചൊന്നുമില്ല പക്ഷെ ചെറിയ ഒരു വിഷമം തോന്നി . ഇത്രയും നാൾ ആയിട്ടും ഞാൻ കാണാത്ത ഭാവം നെസിയിൽ കണ്ടപ്പോൾ "
"ആ , അതിന് കാരണം ചേട്ടൻ തന്നെ ആണു, വെറുതെ ചില സ്ഥാനങ്ങളുടെ കാര്യം പറഞ്ഞ് എന്നെ വിഷമിപ്പിച്ചിട്ട് അല്ലെ, ഇതുവരെയും ഞാൻ ചേട്ടനെ വീട്ടിലെ ജോലിക്കാരൻ ആയിട്ട് കണ്ടിട്ടേ ഇല്ലാ. എന്നിട്ടും ചേട്ടൻ അങ്ങനെ ഓക്കേ പറഞ്ഞപോൾ ഞാൻ ചേട്ടന് ഒരു പണി തരാം എന്നു വിജാരിച്ചാ അങ്ങനെ ഒക്കെ പെരുമാറിയെ . , "
നെസി ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഉം ശെരി "
"അല്ല. ചേട്ടന് പിണക്കം ഒന്നും ഇല്ലല്ലോ? "
നെസി ചോദിച്ചു.
"ഹേയ് എന്തിന്, "
"എന്നാ വാ ഇറങ്ങു നമുക്ക് ഫുഡ് കഴിച്ചിട്ട് തിരിച്ചു ഇൻസ്റ്റിറ്റ്യൂട്ടിൽ പോകാം "
അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഫുഡ് ഒക്കെ
💬 Comments
View all comments