Chapter Title : സ്നേഹനൊമ്പരം 3 [AKH]
ചോദ്യം "
"ഹേയ് വെറുതെ എനിക്ക് ഒന്നു അറിയാൻ വേണ്ടി ആയിരുന്നു .അച്ഛനും അമ്മയും പോയതിൽ പിന്നെ പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടായില്ല എന്നു അറിയാം പക്ഷെ ചേട്ടൻ ഒന്ന് ശ്രമിച്ചിരുന്നു എങ്കിൽ പഠിച്ചു നല്ലൊരു ജോലിക്ക് കയറാം ആയിരുന്നു അതുകൊണ്ട് ചോദിച്ചതാ. "
"നെസി സാഹചര്യവും ഒന്നും അല്ലായിരുന്നു എന്റെ പ്രശ്നം എന്റെ മനസ്സ് ആയിരുന്നു എനിക്ക് തടസ്സം ആയി നിലനിന്നത്, "
ഞാൻ പറഞ്ഞു നിർത്തി.
അപ്പോൾ അവൾ എന്താ എന്ന് അറിയാൻ ആയി എന്റെ മുഖത്തേക്ക് നോക്കി .
ഞാൻ വീണ്ടും തുടർന്നു.
"നെസിക്ക് അറിയോ ഒരാളുടെ വിജയങ്ങക്ക് പുറകിൽ അവർ അറിയാതെ ഒരു പോസറ്റീവ് എനർജി അവരോടൊപ്പം ഉണ്ടാകും , അതു ചിലപ്പോൾ ഭാര്യ യുടെ രൂപത്തിൽ ആകാം ചിലപ്പോൾ കാമുകി യുടെ രൂപത്തിൽ ആയിരിക്കാം വേറെ ചിലർക്ക് അതു പത്ത് മാസം നൊന്തു പ്രസവിച്ച അമ്മയുടെ രൂപത്തിൽ ആയിരിക്കും , "
"ഇതിൽ എന്റെ വിജയങ്ങൾക്ക് പുറകിൽ ഉണ്ടായിരുന്നത് എന്റെ എല്ലാം എല്ലാം ആയ അമ്മയായിരുന്നു, അമ്മ എന്നെ വിട്ടു പോയതോടെ എല്ലാം എനിക്ക് നഷ്ടപ്പെട്ടു എന്റെ എനർജി എന്റെ എല്ലാം എനിക്ക് നഷ്ടം ആയി," പിന്നെ നെസി ഞാൻ ഇപ്പോ എന്റെ ജീവിതത്തിൽ അത്ര ഇമ്പോര്ടൻസ് കൊടുക്കുന്നും ഇല്ല. സനയുടെ ഭാവി അതാണ് എന്റെ ലക്ഷ്യം "
ഞാൻ പറഞ്ഞു നിർത്തി.
"അഖിലേട്ടൻ പറഞ്ഞത് ഒക്കെ ശെരി ആകാം പക്ഷെ ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിച്ചു എന്നു കരുതി അയാളുടെ ടാലെന്റ്റ് ഓക്കേ അതിൽ ഇല്ലാതെ ആവുമോ,? ഇനിയും സമയം
💬 Comments
View all comments