Chapter Title : സ്നേഹനൊമ്പരം 3 [AKH]
വന്ന ലെക്ച്ചറിനു എന്നെ... "
"ഉം എന്നെ..ബാക്കി പോരട്ടെ "
"കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു "
അവൾ പേടിച്ചു ആണു അതു പറഞ്ഞത്.
അതു കേട്ടപ്പോൾ ഞാൻ കുറച്ചു നേരം മുഖത്തു ഗൗരവം വരുത്തി മൗനം പാലിച്ചു.
"ചേട്ടാ ... "
അവൾ പേടിയോടെ എന്നെ വിളിച്ചു ഒപ്പം അവളുടെ കണ്ണുകൾ ചെറുതായി നിറയാനും.
അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരി വന്നു . ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ അവൾ എന്നെ നോക്കി .
"അയ്യേ ഇത്രയും ഒള്ളോ. ഇത് പറയാൻ ആണൊ എന്റെ പൊന്നുസ് മടിച്ചത് "
ഞാൻ അവളുടെ കവിളിൽ ഒഴുകി വന്ന കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് ദേഷ്യം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ അവളുടെ മുഖത്തു വീണ്ടും പഴയ ഉഷാർ വന്നു
"അല്ല എന്നിട്ട് നീ ആൻസർ കൊടുത്തോ? "
ഞാൻ ചോദിച്ചു.
"ഉം, "
"സമ്മതം ആണെന്ന് ആണോ? "
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
"അതല്ല " എന്ന രീതിയിൽ അവൾ തല ആട്ടി.
"പിന്നെ? "
ഞാൻ ചോദിച്ചു.
"എന്റെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് എന്റെ ചേട്ടൻ ആണു എന്നു, പറഞ്ഞു "
"അപ്പോ നിന്റെ കാമുകൻ എന്ത് പറഞ്ഞു "
"അയ്യെ സാർ കാമുകൻ ഒന്നും അല്ല "
"പിന്നെ? "
"ഈ ചേട്ടന്റെ ഒരു കാര്യം , സാർ എന്നോട് പ്രൊപോസൽ നടത്തി എന്നു മാത്രം , ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല "
"ഉം, അതു പോട്ടെ പിന്നിട് നിന്റെ സാർ
💬 Comments
View all comments