0%

Chapter Title : സ്നേഹനൊമ്പരം 3 [AKH]

Author : Akh Read All Parts 732

എന്ത് പറഞ്ഞു.? "

"സാർ ചോദിച്ചു ചേട്ടന് എന്നാ ഒഴിവു കിട്ടുന്നത് എന്നാണ് ചേട്ടനെ വന്നു കാണാൻ പറ്റുക എന്നു? "

"ഉം.എന്നിട്ട് നീ എന്ത് പറഞ്ഞു "

"ഞാൻ പിന്നിട് പറയാം എന്നു പറഞ്ഞു "

"ഉം "

"ചേട്ടന് എന്നോട് ദേഷ്യം ഉണ്ടോ? "

"എന്തിന്?? "

"അല്ല സാർ അങ്ങനെ എന്നോട് സംസാരിച്ചതിന് "

"എടി മണ്ടുസേ , സാർ നിന്നോട് അങ്ങനെ സംസാരിച്ചതിന് ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ?,പിന്നെ നിനക്ക് ആ സാറിനെ ഇഷ്ടം ആയോ? "

അതിനു ഉത്തരം പറയാതെ അവൾ നാണത്തോടെ തലകുമ്പിട്ടു,

"ആ ആപ്പോ എന്റെ പൊന്നൂസിനു ആ സാറിനെ ബോധിച്ചു എന്നു തോനുന്നു "

ഞാൻ അതും പറഞ്ഞു അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി .

അവളുടെ മുഖത്തു നാണം വിരിഞ്ഞു.

"പോന്നുസേ എന്റെ മുഖത്തു നോക്കി പറ മോൾക്ക്‌ ഇഷ്ടം ആയോ ആ സാറിനെ? "

"ഉം, "

അവൾ മൂളി.

"അപ്പോ പിന്നെ എന്ത് നോക്കാനാ , എന്റെ പൊന്നുസിന്റെ ഇഷ്ടം ആണു ചേട്ടന് വലുത് "

അതു കേട്ടപ്പോൾ അവളുടെ മുഖം പ്രകാശ പൂരിതം ആയി.

"പോന്നുസേ നാളെ പറ്റിയാൽ നിന്റെ സാറിനെ ഒന്ന് നമുക്ക് കണ്ടു കളയാം , "

"ഉം "

"ചേട്ടാ ഞാൻ കിടക്കട്ടെ "

അവൾ അതും പറഞ്ഞു എന്റെ മടിയിൽ തലവെച്ചു കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു. അവൾ എന്റെ മുഖത്തു നോക്കി അങ്ങനെ കിടന്നു. ഞാൻ പതിയെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.

💬 Comments

View all comments