Chapter Title : സ്നേഹനൊമ്പരം 3 [AKH]
അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
എന്റെ അടുത്ത് വന്നാൽ അവൾ അങ്ങനെ ആണു, ഞാൻ ഇങ്ങനെ ഉറക്കിയാലേ അവൾ ഉറങ്ങു. അവളുടെ അച്ഛനും അമ്മയും ചേട്ടനും എല്ലാം ഈ ഞാൻ അല്ലെ .
അവൾ ശരിക്കും ഉറക്കം പിടിച്ചു എന്നു മനസ്സിൽ ആയപ്പോൾ ഞാൻ അവളെ പതിയെ നീക്കി കിടത്തി , പിന്നിട് ഞാൻ എഴുനേറ്റു വാതിൽ ഓക്കേ അടച്ചു വന്നു ലൈറ്റ് ഓഫ് ചെയ്തു വന്നു കിടന്നു.
പിറ്റേന്ന് രാവിലെ പതിവ് പോലെ ഞാൻ നെസിയെയും നൂറയെയും കൂട്ടി ഇറങ്ങി ഞങ്ങളുടെ ഒപ്പം സനയും വന്നു, നെസിയെ ക്ലാസ്സിൽ വിട്ടിട്ടു വേണം സനയുടെ കൂടെ അവളുടെ സാറിനെ കാണാൻ പോകാൻ. രാവിലെ വിളിച്ചപ്പോൾ ടൗണിനു അടുത്തുള്ള പാർക്കിൽ വെച്ചു കണ്ടുമുട്ടാം എന്നു അദ്ദേഹം പറഞ്ഞു.
അങ്ങനെ പതിവ് പോലെ നെസിയെ ആക്കി സനയെയും കൊണ്ട് ഞാൻ ആ പാർക്കിലേക് പോയി.
ഞാനും സനയും പറഞ്ഞതിലും നേരത്തെ തന്നെ അവിടെ എത്തി.
ഞങ്ങൾ ഒരു കോണിൽ ഒഴിഞ്ഞു കിടക്കുന്ന ബഞ്ചിൽ ഇരുന്നു, ആ സാറിനെ കാത്ത്.
കുറച്ചു നേരത്തിനൊടുവിൽ ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.
അദ്ദേഹത്തിനെ കണ്ടതും സന ബഞ്ചിൽ നിന്നും പതുക്കെ എഴുനേറ്റു കൂടെ ഞാനും.
"ഇതാണ് ചേട്ടാ ഞാൻ പറഞ്ഞ സാർ "
"കൊള്ളാലോ "
ഞാൻ സനയോട് പറഞ്ഞു .
അതു കേട്ടപ്പോൾ അവളുടെ മുഖം തിളങ്ങി.
അപ്പോഴേക്കും അദ്ദേഹം ഞങ്ങളുടെ അടുത്ത് എത്തിയിട്ട് ഉണ്ടായിരുന്നു.
"വന്നിട്ട് അധിക നേരം ആയോ ? "
സാർ വന്ന
💬 Comments
View all comments