Chapter Title : സ്നേഹനൊമ്പരം 3 [AKH]
ഉടനെ ചോദിച്ചു.
"ഇല്ല ഞങ്ങൾ ഇപ്പോൾ വന്നോളു "
സന ആണു മറുപടി പറഞ്ഞത്.
"സാർ ഇതാണ് എന്റെ ചേട്ടൻ "
സന എന്നെ നോക്കികൊണ്ട് സാറിനോട് പറഞ്ഞു.
"ഹലോ ഞാൻ അഖിൽ സനയുടെ ചേട്ടൻ "
ഞാൻ അതും പറഞ്ഞു സാറിനു ഷെയ്ഖ് ഹാൻഡ് കാണിച്ചു.
തിരിച്ചു അദ്ദേഹവും എനിക്ക് കൈ തന്നു.
"എന്റെ പേര് ആദി, ഞാൻ സന പഠിക്കുന്ന കോളേജിൽ ലെക്ച്ചർ ആണു, "
ഞാനും ആദിയും മുഖത്തോട് മുഖം നോക്കി ഒന്നു ചിരിച്ചു.
"പോന്നുസേ കുറച്ചു നേരം മോളു പോയി അവിടെ ഇരുന്നോ ഞാൻ സാറും ആയി ഒന്നു സംസാരിക്കട്ടെ "
ഞാൻ പറഞ്ഞത് കേട്ടു അവൾ ഞങ്ങളുടെ അടുത്ത് നിന്നും മാറി കുറച്ചു അകലേ ഉള്ള ബഞ്ചിൽ പോയി ഇരുന്നു.
"അഖിലിന് അറിയാലോ ഞാൻ ഇവിടെ വനത്തിന്റെ കാര്യം , സനയെ എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് "
അവൾ പോയപ്പോൾ ആദി എന്നോട് പറഞ്ഞു.
"ഉം, എന്നോട് അവൾ എല്ലാം പറഞ്ഞു.എനിക്ക് കുറച്ചു കാര്യങ്ങൾ സാറിനോട് സംസാരിക്കാൻ ഉണ്ട് അതാണ് ഞാൻ നേരിട്ട് വന്നത് "
ഞാൻ പറഞ്ഞു.
"അഖിൽ ഈ സാറെ വിളി ഒഴിവാക്കി കൂടെ എന്നെ ആദി എന്നു വിളിച്ചൂടെ അഖിലിനും എനിക്കും അധികം പ്രായവ്യത്യാസം ഒന്നും ഇല്ലല്ലോ "
"ഉം ആദിയുടെ ഇഷ്ടം അങ്ങനെ എങ്കിൽ അങ്ങനെ വിളിക്കാം "
"ഉം, "
"പിന്നെ ആദി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം എന്നിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി "
💬 Comments
View all comments