0%

Chapter Title : സ്നേഹനൊമ്പരം 3 [AKH]

Author : Akh Read All Parts 733

"ഉം അഖിൽ പറഞ്ഞോളൂ "

"ആദി, ആദിയുടെ ബാക്ക്ഗ്രൗണ്ട് നെ കുറിച്ച് സന പറഞ്ഞു എനിക്ക് അറിയാം, ആദിയുടെ കുടുംബംത്തിലേക് എന്റെ അനിയത്തിയെ പറഞ്ഞയക്കുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളു, പക്ഷെ ആദിയുടെ വീട്ടുകാർ അവളെ സ്വികരിക്കുമോ? "

"അതെന്താ അഖിലേ അങ്ങനെ പറഞ്ഞത് , എന്റെ ഇഷ്ടത്തിന് ഒരിക്കലും എതിരു നിൽക്കില്ല എന്റെ അമ്മയും അച്ഛനും "

ആദി പറഞ്ഞു.

"ആദി പറയുന്നത് ശെരി ആയിരിക്കാം , പക്ഷെ അവരുടെ കണ്ണിൽ കൂടി നോക്കുമ്പോൾ പെണ്ണിന് അച്ഛനും അമ്മയും ഇല്ല വീടില്ല . സാമ്പത്തികം ഇല്ല. കൂടെ ഉള്ള ചേട്ടൻ ആണെങ്കിൽ വെറും ഡ്രൈവറും, ഇതൊക്കെ ആദിയുടെ വീട്ടുകാർ സമ്മതിക്കുമോ? "

"അഖിൽ. ഞാൻ സ്നേഹിച്ചത് സനയെ ആണു അല്ലാതെ പണത്തിനെ അല്ല . അവൾക്കും എനിക്കും കഴിയാനുള്ള വക ഞാൻ ഉണ്ടാക്കിയിട്ടുണ്ട് , പണത്തിലൊക്കെ എന്തിരിക്കുന്നു പണം ഇന്ന് വരും നാളെ പോകും പക്ഷെ സ്നേഹബന്ധം ഒരിക്കലും നഷ്ടം ആവില്ല . എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് ഇങ്ങനെ ആണു അതുകൊണ്ട് സനയെ അവർ ഒരു മകൾ ആയി തന്നെ ഇരു കൈകളും നീട്ടി സ്വീകരിക്കും എന്നു എനിക്ക് ഉറപ്പാണ്. അഖിലിന് എന്നെ നൂറു ശതമാനം വിശ്വസിക്കാം, ഞാൻ സനയെ പൊന്നു പോലെ നോക്കിക്കൊള്ളാം. "

ആദി പറഞ്ഞു നിർത്തി .

"അഖിൽ ഒന്നും പറഞ്ഞില്ല "

ആദി പറഞ്ഞതു കേട്ടിട്ട് മിണ്ടാതെ നിൽക്കുന്ന എന്നോട് ആദി ചോദിച്ചു.

"ഞാൻ അളിയാ എന്നു വിളിച്ചോട്ടെ? "

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു .

അതു

💬 Comments

View all comments