0%

Chapter Title : സ്നേഹപൂർവ്വം ശാലിനി [M.D.V]

Author : കൊമ്പൻ Read All Parts 1.1K

ഈ വേദനിപ്പിക്കുന്ന ഓർമകളിൽ നിന്നും രക്ഷനേടാൻ ആവുമെന്ന് ഒരു വിശ്വാസം എനിക്കുണ്ടോ എന്നറിയാതെ ഞാൻ അവനെ നോക്കി ചിരിച്ചു.

പക്ഷെ ഒരു ദിവസം....ഡിവോഴ്സ് ന്റെ പേപ്പർ അശ്വിന്റെ ബാഗിൽ കണ്ടപ്പോൾ ഞാനാകെ തകർന്നു പോയി. ഇത്രയും നാളും അശ്വിൻ അത് പറയാൻ ഉള്ള ബുദ്ധിമുട്ടുകൊണ്ട് എന്റെ മുന്നിൽ ചിരിച്ചു നടക്കുന്നതോർത്തപ്പോൾ മനസ് വീണ്ടും വിഭ്രാന്തിയുടെ വക്കിലെത്തി. ലോകം മൊത്തം തന്നെ പിഴച്ചവൾ എന്ന പേരിൽ വിളിക്കുമ്പോളും സ്വന്തം ഭർത്താവിൽ നിന്നുമൊരല്പം കരുണ മാത്രമേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു. അവനെന്നോട് ഇന്നല്ലെങ്കിൽ നാളെ സംസാരിക്കുമെന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു പോകുന്നതുതന്നെ. ഓരോ രാത്രിയിലും ഞെട്ടി എണീറ്റുകൊണ്ട് മുഖത്തൊഴുകുന്ന വിയർപ്പു ഞാൻ തുടക്കുമ്പോ, അടുത്ത് കിടക്കുന്ന അശ്വിനെ ഞാൻ നോക്കും, അവനൊന്നു മറിയാതെ സുഖമായിട്ടുറങ്ങുന്നത് കാണുമ്പോ ഞാനുമെല്ലാം മറക്കാൻ ശ്രമിക്കുന്നതാണ്, പക്ഷെ തുടരെ തുടരെ ആ ഫ്ലാഷ്ബാക്ക് സ്ട്രീം എന്നെ നോവിക്കുന്നത് താങ്ങാൻ കഴിയാതെ ഞാൻ…..എനിക്കറിയില്ല!! ചിതലരിച്ച മനസുമായി ഓരോ ദിവസവും ഞാനെങ്ങനെയാണ് തള്ളിനീക്കുന്നതെന്ന്.

എന്നിട്ട് ആ ദുരന്തം കഴിഞ്ഞു മൂന്നു മാസത്തിനു ശേഷമിന്നു കാലത്തു ഞാനൊരു ഡോക്ടറെ കൺസൾട് ചെയ്തപ്പോൾ അവരെന്നോട് പറഞ്ഞത്….അശ്വിന്റെ സഹായം കൂടെയുണ്ടെങ്കിൽ മാത്രമേ പഴയപോലെ ലൈഫിലേക്ക് തിരിച്ചുവരാനാകൂ എന്നാണ്. ഇനിയത് ഞാനെങ്ങനെ അവനോടു പറയും??. അവനെന്റെ കൈകോർത്തു പിടിച്ചു നടന്നിരുന്നത് പോലുമിന്നെനിക്കോർമ്മയാണ്. അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് പൊട്ടിക്കരഞ്ഞാൽ ഒരുപക്ഷെ എനിക്ക് ഇതിൽ നിന്ന് കര കയറാനാകുമായിരിക്കും, പക്ഷെ ഞങ്ങൾ തമ്മിലിതേക്കുറിച്ചു സംസാരിക്കാനുള്ള സ്‌പേസ് നഷ്ടമായെന്ന് തോന്നുമ്പോ…..

ഇല്ല. ഞാനൊരിക്കലും അശ്വിനെ കുറ്റം പറയില്ല. സ്വന്തം ഭാര്യയുടെ ശരീരം മാത്രമല്ല അന്നവന്റെ മുന്നിൽ കളങ്കപ്പെട്ടത്, ആ അധമന്റെ

💬 Comments

View all comments