0%

Chapter Title : സ്നേഹസാന്ദ്രം 4 [PROVIDENCER]

Author : Providencer Read All Parts 1.1K

അവന്റെ മുടിയിൽ വിരലുകളോടിച്ച് അവൾ ചോദിച്ചു, "നിനക്ക് സങ്കടമുണ്ടോ?"

"എന്തിനാണ് ഇത്തൂസ്സേ...?" അവൻ ചോദിച്ചു.

"നീ എന്താണ് ഒന്നും അറിയാത്തതുപോലെ... ജ്യോതിയുടെ (ചേച്ചി) കല്യാണം ഉറപ്പിച്ചിട്ട് നിന്നെ അറിയിക്കാത്തതിൽ, ഞാൻ കാരണമാണ് എല്ലാം എന്ന് ഓർക്കുമ്പോൾ..." ആയിഷയുടെ സ്വരം ഇടറി.

അവളെ പറയാൻ അനുവദിക്കാതെ അവളുടെ ചുണ്ടുകളിൽ തന്റെ വിരലുകൾ ചേർത്തുവെച്ച് അവൻ പറഞ്ഞു, "എനിക്ക് അറിയാം എന്റെ വീട്ടുകാർ എന്നെ മാറ്റിനിർത്താൻ കാരണം താൻ ആണെന്നൊരു തോന്നൽ തനിക്ക് ഉണ്ടെന്ന്.

പക്ഷേ അങ്ങനെയല്ലടോ... അവർ എന്നെന്നും എന്റെ കയ്യിലിരിപ്പ് പേടിക്കാൻ കാരണം ഞാൻ തന്നെയാണ്. എന്റെ കയ്യിലിരിപ്പും അതിനൊരു കാരണമാണ്. എന്റെ ഇത്തൂസിന് അറിയില്ലല്ലോ എന്റെ കയ്യിലിരിപ്പ്..."

ആയിഷ തന്റെ വിഷമം മറച്ചുവെച്ച് ഒരു ചെറുചിരിയോടെ ചോദിച്ചു, "ഓഹോ... അങ്ങനെയാണോ! എന്നാൽ ആ കഥയൊന്ന് പറ, ഞാൻ കേൾക്കട്ടെ..."

അവൻ ചെറുചിരിയോടെ പറയാൻ തുടങ്ങി, "ഞാൻ പണ്ടേ ഹൈപ്പർആക്ടീവ് ആണല്ലോ... അതും ഈ പ്രായത്തിലെ വ്യത്യാസവും ആണ് പ്രശ്നം. അവർക്ക് എന്നെ കൂടെ കൂട്ടിക്കളിക്കാനോ ടൈം സ്പെൻഡ് ചെയ്യാനോ പറ്റുന്നുണ്ടായിരുന്നില്ല.

എന്നാലോ ഞാൻ കാരണം അവർക്ക് എന്നും വഴക്കും അടിയും ഞാൻ വാങ്ങി കൊടുക്കാറുമുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാ ദേവു വരുന്നേ... അവൾ എന്നെ ഒരുപാട് മാറ്റി.

ഏട്ടനെയും ജ്യോതിയെയും ഞാൻ അടുപ്പിക്കാറുണ്ടായിരുന്നു. ഞാൻ അവളെ കണ്ടത് എനിക്ക് കളിക്കാൻ കിട്ടിയ പുതിയ ഒരു പാവ ആയിട്ടാണ്. അവളുടെ ഓരോ വളർച്ചയും ഞാൻ അറിഞ്ഞും ആസ്വദിച്ചുമാണ് വന്നത്.

പക്ഷേ എനിക്ക് അവൾ ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ദേവു ആയി... അവൾക്ക് ഞാൻ ഉണ്ണിയേട്ടനും".

അവൻ തുടർന്നു,

💬 Comments

View all comments