0%

Chapter Title : സ്നേഹസാന്ദ്രം 4 [PROVIDENCER]

Author : Providencer Read All Parts 778

പോലുമറിയില്ല! പക്ഷേ, അന്നത്തെ ആ സാഹചര്യത്തിൽ അത് ശരിയാണെന്ന് എനിക്ക് തോന്നി...

എന്നാൽ ഇപ്പോൾ, അഞ്ച് കൊല്ലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നുന്നുടാ..."

അക്ഷയിന്റെ ശബ്ദം ഇടറി.

"നീയിങ്ങനെ ആരോടും മിണ്ടാതെ, ഒരു മുറിക്കുള്ളിൽ സ്വന്തം ഓർമ്മകളെയും പേറി ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ ഇപ്പോൾ ഇതെല്ലാം പറയുന്നത് നിന്നെ ഇവിടെ ഒറ്റയ്ക്കാക്കി പോകാനല്ല. നമുക്ക് ഒന്നിച്ചു പോകാംടാ നാട്ടിലേക്ക്..."

കാർത്തിക് തല താഴ്ത്തി. "നിനക്കറിയാല്ലോ അച്ചു... എന്തിനാ വെറുതെ... ഞാൻ ഇല്ല..."

"അങ്ങനെയൊന്നും പറയരുത്!" അക്ഷയ് ശബ്ദമുയർത്തി. "നിനക്ക് ആളുകളുണ്ട്. നിന്റെ അച്ഛൻ, അമ്മ, ഏട്ടൻ, ചേച്ചി, അനിയത്തി... എല്ലാവരും അവിടെയുണ്ട്. നീ ഇങ്ങനെ ആരുമില്ലാത്തവനെപ്പോലെ ഓടിയൊളിക്കേണ്ടവനല്ല. വരണം നീ എന്റെ കൂടെ..."

കാർത്തിക് പതിയെ ജനലിലൂടെ പുറത്തെ കറുത്ത ആകാശത്തേക്ക് നോക്കി. അവന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു...

അക്ഷയ് ഉറങ്ങാൻ കിടന്ന ശേഷവും കാർത്തിക്കിന് ഉറക്കം വന്നില്ല. തലച്ചോറിനുള്ളിൽ ആയിരം ചിന്തകൾ ഇരമ്പുന്നുണ്ടായിരുന്നു. അവൻ പതുക്കെ എഴുന്നേറ്റ് റൂമിന്റെ ബാൽക്കണിയിലേക്ക് നടന്നു.

പുറത്ത് കറുത്തുരുണ്ട ആകാശത്ത് നിന്ന് മഞ്ഞിന്റെ നേർത്ത തുള്ളികൾ പെയ്യുന്നുണ്ടായിരുന്നു. ഓക്ക്ലാന്റിലെ ആ തണുത്ത കാറ്റ് അവന്റെ കവിളുകളിൽ തട്ടിത്തഴുകിപ്പോയി. അവൻ കണ്ണുകളടച്ച് ബാൽക്കണിയുടെ അഴികളിൽ മുറുകെപ്പിടിച്ചു.

മനസ്സ് വീണ്ടും ഭൂതകാലത്തിന്റെ താളുകളിലേക്ക് മടങ്ങിപ്പോവുകയാണ്...

പണ്ട് ആയിഷയും (ഇത്തൂസ്) അവനും ഒന്നിച്ച് ജീവിച്ചിരുന്ന ആ കാലം. അവരുടെ റൂമിൽ വെച്ച് നടന്ന ആ സന്തോഷവും സങ്കടവും കലർന്ന നിമിഷങ്ങൾ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.

ആയിഷയുടെ മടിയിൽ ഒരു കുഞ്ഞിനെപ്പോലെ കിടന്നുകൊണ്ട് അവൻ ആയിഷയ്ക്ക് മറുപടി കൊടുക്കുകയായിരുന്നു.

💬 Comments

View all comments