0%

Chapter Title : സ്നേഹസാന്ദ്രം 4 [PROVIDENCER]

Author : Providencer Read All Parts 778

കാർത്തിക്കിനെ കണ്ടു. അവൻ തോളിൽ പതുക്കെ കൈവെച്ചു.

"കാർത്തീ... നീയിവിടെ ഇരുട്ടിൽ എന്തെടുക്കുവാടാ?"

കാർത്തിക് പെട്ടെന്ന് ലാപ്ടോപ്പ് അടച്ച് കണ്ണുകൾ തുടച്ചു. അവൻ ഒന്നു നെടുവീർപ്പിട്ടു. "ഒന്നുമില്ലാടാ അച്ചു... വെറുതെ... നാട്ടിലെ കാര്യങ്ങൾ ഓർത്തുപോയി."

അക്ഷയ് കാർത്തിക്കിന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് ഒരു പ്രത്യേക ഗൗരവമുണ്ടായിരുന്നു.

"കാർത്തീ... എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്," അക്ഷയ് ശബ്ദം താഴ്ത്തി പറഞ്ഞു. "ഞാൻ തിരിച്ച് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു."

കാർത്തിക് അക്ഷയ് പറയുന്ന കാര്യങ്ങൾ കേൾക്കാനായി അവനെ നോക്കി.

"മടുത്തുടാ എനിക്ക്..." അക്ഷയ് ദൂരേക്ക് നോക്കി പറഞ്ഞു. "അവിടെ സൂര്യയും (സൂരിമ) കുഞ്ഞും ഒറ്റയ്ക്കല്ലേടാ? ഞാൻ ഇവിടെ ജോലി ചെയ്ത് കാശുണ്ടാക്കുന്നുണ്ടെങ്കിലും അവരുടെ കൂടെയിരിക്കേണ്ട സമയം ഞാൻ നഷ്ടപ്പെടുത്തുകയാ.

ഇനി എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. നാട്ടിൽ നമുക്ക് ബിസിനസ്സ് ഒക്കെയുണ്ടല്ലോ, ഇനി അവിടെ പോയി അത് നോക്കി കുടുംബത്തോടൊപ്പം കഴിയണം."

കാർത്തിക് ഒന്നും മിണ്ടാതെ കേട്ടു നിന്നു.

അക്ഷയ് പതുക്കെ കാർത്തിക്കിന്റെ കൈകൾ ചേർത്തുപിടിച്ചു. "പിന്നെ കാർത്തീ... എനിക്ക് നിന്നോട് ഒരു മാപ്പ് ചോദിക്കണം. അന്ന്... ആ ദുരന്തം നടന്ന അന്ന്, നിന്നെ ആരും അറിയാതെ ഞാൻ ഇവിടെ ന്യൂസിലാൻഡിലേക്ക് കടത്തിക്കൊണ്ടുവന്നത് തെറ്റായിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുടാ."

"അച്ചു... നീ എന്താ ഈ പറയുന്നേ?"

"അന്ന് നിന്നെ ആരൊക്കെയോ ചേർന്ന് കൊല്ലാൻ നോക്കിയപ്പോൾ, നിന്റെ ജീവൻ രക്ഷിക്കാൻ എനിക്ക് വേറെ വഴിയില്ലായിരുന്നു. നിനക്കാണെങ്കിൽ പഴയ പല കാര്യങ്ങളും ഓർമ്മയുമില്ലായിരുന്നു.

നീ ഇവിടെ എന്റെ കൂടെ ജീവനോടെയുണ്ടെന്ന് നാട്ടിൽ ആർക്കും അറിയില്ല. നിന്റെ വീട്ടുകാർക്ക്

💬 Comments

View all comments