0%

Chapter Title : സ്നേഹസാന്ദ്രം 4 [PROVIDENCER]

Author : Providencer Read All Parts 1.1K

പാതിവഴിയിൽ ഞാൻ നിർത്തിയ കഥകൾ വീണ്ടും ഒന്നുകൂടി എഴുതി നോക്കുവാണ്...

ന്യൂസിലാൻഡിലെ ഓക്ക്ലാന്റിൽ അന്ന് പതിവിലും കൂടുതൽ തണുപ്പുള്ള ഒരു സായാഹ്നമായിരുന്നു. ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നുണ്ട്. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്ന കാർത്തിക്, ലാപ്ടോപ്പിലെ ഇമെയിലിലേക്ക് കണ്ണോടിച്ചു.

അവന്റെ ഇൻബോക്സിൽ അനിയത്തി ദേവുവിന്റെ പേരിൽ ഒരു പുതിയ മെയിൽ വന്നു കിടപ്പുണ്ടായിരുന്നു:

From: Devika Devu Subject: Unni etta... To: Karthik

എനിക്കറിയാം... ഞാൻ അയക്കുന്ന എല്ലാ മെയിലും ഏട്ടൻ കാണുന്നുണ്ട് എന്ന്. വേണമെന്നു വെച്ച് മനപ്പൂർവ്വം ഒഴിവാക്കുകയാണല്ലേ എന്നെ? എന്നോട് ഒരുപാട് സ്നേഹമുള്ള എന്റെ മാത്രം ഉണ്ണിയേട്ടന് അതിന് കഴിയില്ല...

എന്റെ ഉണ്ണിയേട്ടനല്ല ഇത്, വേറെ ആരോ ആണ്... എന്ത് തെറ്റാ ഏട്ടാ ഞങ്ങൾ ചെയ്തത്? ഇങ്ങനെ വെറുക്കാൻ മാത്രം ഞങ്ങൾ എന്ത് ചെയ്തു?

ഏട്ടനെക്കുറിച്ച് എന്തെങ്കിലും ഒരു വിവരം കിട്ടാൻ വേണ്ടി ഇവിടെ എല്ലാവരും കാത്തിരിക്കുകയാണ്... ഇത് ഞാൻ അയക്കുന്ന അവസാനത്തെ മെയിലായിരിക്കും. ഇനി വേണ്ടത്തവരെ എനിക്കും വേണ്ട...

എന്റെ കല്യാണമാണ് അടുത്ത മാസം 18-ാം തീയതി... ഏട്ടൻ വരണം... ഏട്ടനില്ലാതെ എനിക്ക് പറ്റില്ല...

മെയിൽ വായിച്ചു തീർന്നതും കാർത്തിക്കിന്റെ കൈകൾ വിറച്ചു. അവൻ ലാപ്ടോപ്പ് സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന അനിയത്തി ദേവുവിന്റെ ഫോട്ടോയിലേക്ക് നോക്കി. അന്ന് താൻ കാണുമ്പോൾ ഉണ്ടായിരുന്ന കൊച്ചു പെൺകുട്ടിയല്ല അവളിപ്പോൾ. വളർന്നു വലുതായിരിക്കുന്നു..

"എത്ര വർഷമായി... ഒന്നുകാണാൻ... ആ ശബ്ദം ഒന്നു കേൾക്കാൻ കൊതിച്ചിട്ട്..." അവൻ വിങ്ങിപ്പൊട്ടി.

ആ സമയത്താണ് വാതിൽ തുറന്ന് അക്ഷയ് അകത്തേക്ക് വന്നത്. ജോലി കഴിഞ്ഞ് ക്ഷീണിതനായി എത്തിയ അക്ഷയ്, ഇരുട്ടിൽ നിൽക്കുന്ന

💬 Comments

View all comments