Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
നാവിറങ്ങിയോ ..
ഞാൻ : വണ്ടിയൊടിയ്ക്കുമ്പോ മിണ്ടരുത്...
സീമ : ഓഹോ...
ഞാൻ ഡ്രൈവിങ്ങിൽ ആയി ശ്രദ്ധ.... ടീച്ചറെ ആണെങ്കിൽ പുറത്തേക്ക് തലയിട്ട് കാറ്റും കൊണ്ട് കാഴ്ചകൾ കണ്ടിരുന്നു.
ഞാൻ നോക്കുമ്പോൾ ടീച്ചറെ നല്ല സന്തോഷത്തിലായിരുന്നു...ഇങ്ങനെ ഒരു ഔട്ടിങൊക്കെ ആളുടെ ജീവിതത്തിൽ ആദ്യമായിരിക്കാം... അല്ലെങ്കിൽ തന്നെ ഇങ്ങനെ കൊണ്ട് പോവാൻ ടീച്ചർക്ക് ആരാ ഉള്ളത്.
ഞങ്ങൾ ഫ്ലാറ്റ്ഇൽ എത്തി.. കാറിൽ നിന്നിറങ്ങി നടന്നുപോകുമ്പോൾ സെക്യൂരിറ്റി ടീച്ചറെ നോക്കുന്നുണ്ടായിരുന്നു...
ടീച്ചറും അത് ശ്രദ്ധിച്ചു. ഞങ്ങൾ മുകളിൽ എത്തുന്ന വരെ ടീച്ചറോട് ഞാൻ ഒന്നും മിണ്ടിയില്ല...
റൂം തുറന്നു അകത്തു കയറി ഞാൻ സോഫയിൽ ചെന്നിരുന്നു... ടീച്ചറെ പോയത് നേരെ റൂമിലേക്കാണ്..
ഞാൻ ഫോൺ എടുത്ത് മെസ്സേജുകളും വാട്സാപ്പോമൊക്കെ നോക്കി.. അപ്പോഴേക്കും ടീച്ചറെ കുളിച്ചു ഡ്രസ്സ് മാറി വന്നു.... എന്റെ പൊന്നു പള്ളി... ഞാൻ ഇന്ന് വാങ്ങിയ കുർത്തിയും ലെഗ്ഗിൻസും....
കറക്റ്റ് പാകം.... എല്ലാം കറക്റ്റ് ആണ്...
സീമ : എങ്ങനെ ഉണ്ട് ഡാ..
ഞാൻ.: നന്നായിട്ടുണ്ട്...
സീമ : അതെന്താ സർ... അത്രയ്ക്കുള്ളു..
ഞാൻ : പിന്നല്ലാതെ...
ഞാൻ ഇത്തിരി ബലം പിടിച്ചു...
സീമ : മോനു നേരത്തെ പറഞ്ഞത് ഫീൽ ആയോ...
ഞാൻ : അയ്യോ നമ്മളാരു... നമ്മുക്ക് ഫീൽ അയാൽ ടീച്ചർക്ക് എന്ത്....
സീമ : ഓഹോ...
ഞാൻ : ഞാനുറങ്ങാൻ പോവാ..... നാളെ ഓഫീസുണ്ട്....
സീമ : അതെന്തു പോക്കാ മാഷേ.... നേരം 11 ആവുന്നല്ലേ ഉള്ളൂ...
ഞാൻ : ഇന്നലെ തന്നെ ലേറ്റ് ആയി... ഇന്നെങ്കിലും നേരത്തെ ഉറങ്ങണം ടീച്ചറെ... ഗുഡ് നൈറ്റ്.....
💬 Comments
View all comments