Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
: അത് സാരല്ല്യ.... എന്തായാലും നീ ഇവിടെ എല്ലാരുടെ അടുത്ത് എന്നെ ചേച്ചി എന്നല്ലേ പറഞ്ഞത്.
ഞാൻ : പണിക്ക് ഒരു മറുപണി അല്ലെ...
സീമ : യാ യാ...
ഞങ്ങൾ അപ്പോഴേക്കും ഫ്ലാറ്റ് എത്തിയിരുന്നു... വേഗം തന്നെ റൂമിലെത്തി ഒന്ന് ഫ്രഷ് ആയി....
ഞാൻ : അല്ല ഇന്ന് ഇത്ര നേരത്തെ വിട്ടോ....
സീമ : ആദ്യത്തെ സെക്ഷൻ ആയിട്ട് ഇന്ന് പരിച്ചയപ്പെടലും പിന്നെ ടോപ്പിക്ക് ഡിസ്കഷൻ ഉണ്ടായിരുന്നുള്ളൂ.
ഞാൻ : മം.... എങ്ങിനെയുണ്ട്..... ചരിത്ര ബോധമൊക്കെ കൂടിയോ
സീമ : ആക്കല്ലേ...
സീമ : ഇതിൽ പങ്കെടുത്താൽ അതിന്റെ സർട്ടിഫിക്കറ്റ് വാല്യൂ ഒന്ന് വേറെ തന്നെയാ.
ഞാൻ : ഓഹ്....പിന്നെ അങ്ങനെ ഉണ്ടാർന്നു... ഫ്രണ്ട്സ് ഒക്കെ ആയോ
സീമ : പിന്നെ.... കൂടുതലൊന്നും നോർത്ത് ഇന്ത്യൻസ് ആണ്. ഒരു തമിഴത്തിയുണ്ട് വിജയ. അവൾക്ക് അത്യാവശ്യത്തിന് ഹിന്ദി ഒക്കെ അറിയാം.
ഞാൻ : ടീച്ചറെ ഒരു ചായ കിട്ടുമോ...
നല്ല ക്ഷീണം ഉണ്ടാർന്നു... ഉച്ചക്ക് കാര്യമായിട് ഒന്ന് കഴിച്ചതുമില്ല.
സീമ : അപ്പോൾ എന്റെ ചായയ്ക്കും ഡിമാൻഡ് ഒക്കെ ആയില്ലേ
ഞാൻ : അത്രയ്ക്കൊന്നും ഇല്ല എന്നാലും ഒരു ചായ കിട്ടിയാൽ കുടിച്ചേക്കാം.
ടീച്ചർ എന്നെ നോക്കിയിട്ട് ഗോഷ്ടി കാണിച്ച് അടുക്കളയിലേക്ക് കയറി. നോക്കുമ്പോൾ ടീച്ചറുടെ കയ്യിൽ ഡയറി മിൽക്ക് ഉണ്ടായിരുന്നു.
ഞാൻ tv കണ്ടിരുന്നു... അപ്പോഴേക്കും ടീച്ചർ രണ്ട് കപ്പിൽ ചായയുമായി എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു. ഞാൻ ടീച്ചറേ നോക്കിയതും എന്താണെന്ന് തലയാട്ടി ചോദിച്ചു...
ഞാൻ കണ്ണ് കൊണ്ട് ഡയറി മിൽകിലേക്ക് കണ്ണെത്തിച്ചു...
💬 Comments
View all comments