0%

Chapter Title : സ്നേഹസീമ 4 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 8.9K

അടിച്ചു.... നാല് റൗണ്ട് കഴിഞ്ഞപ്പോൾ തല ഇത്തിരി ഹെവി ആയി....ബില്ല് കൊടുത്ത് അവിടെന്നിറങ്ങി.ഞാൻ കാറിൽ കയറിയപ്പോൾ തല പെരുത്ത പോലെ...

വീണ്ടും ഫോൺ ബെല്ലടിച്ചു....

ടീച്ചർ കാളിങ്......

ഞാൻ എടുത്തില്ല....

എന്തായാലും വണ്ടി ഓടിക്കാൻ പറ്റില്ല.. എന്നാലും ഞാൻ വണ്ടിയിൽ ac ഓണാക്കി കുറച്ചു നേരം ഇരുന്നു...

ഞാൻ നേരെ ഒരു ഓട്ടോ വിളിച്ചു ഫ്ലാറ്റിലേക്ക് പോയി...റൂമിൽ എത്തുമ്പോ സമയം 9 മണിയായിരുന്ന....

ടീച്ചറെ കണ്ടില്ല....റൂം അടച്ചു കിടക്കായിരുന്നു.... ഞാൻ നേരെ എന്റെ റൂമിൽ പോയി കിടന്നു..... അത്യാവശ്യം പൂസായിരുന്നു.

-------------------------------------------

രാവിലെ എണീക്കുവാൻ വൈകി.... ഞാൻ ഫോൺ എടുത്തു നോക്കിയപ്പോ സ്വിച്ചഡ് ഓഫ്‌... ചാർജ് ഇല്ല ... എണീറ്റു നോക്കിയപ്പോ റൂമിന്റെ വാതിൽ ഇന്നലെ അടച്ചിട്ടില്ല..... നേരെ ചെന്നു ടീച്ചറെ നോക്കി.... ടീച്ചർ ഇല്ല.... ക്ലോക്കിലേക്ക് സമയം നോക്കി...9.30... പിന്നെ എങ്ങനെ ആളുണ്ടാവാനാ...

ടേബളിൽ ചായയും ബ്രേക്ക്ഫാസ്റ്റും ടീച്ചർ ഒരുക്കി വെച്ചിട്ടാണ് പോയത്....രണ്ട് മൂന്ന് ദിവസമായി ടീച്ചർ വിളിച്ചുണർത്തുന്നത് കൊണ്ട് ഇന്നൊരു ഉഷാറില്ല....

എന്നാലും ടീച്ചറെ എന്നെ വിളിക്കാതെ പോയല്ലോ... അപ്പോ കലിപിലാവും.... പക്ഷെ ചായ ഒക്കെ റെഡി ആക്കിയാണ് പോയത്... അപ്പോ ദേഷ്യമുണ്ടാവോ....

ഞാൻ ചായ കുടിച്ചു നേരെ ഫോൺ ചാർജ് ചെയ്യാൻ വെച്ച് ബാത്‌റൂമിലേക്ക് വിട്ടു... എന്റെ കാര്യങ്ങളൊക്കെ റെഡി ആക്കി ഓഫീസിലിക്ക് പുറപ്പെട്ടു....

താഴെ ഇറങ്ങി വണ്ടി നോക്കിഎപ്പോഴാണ് ഇന്നലെ ബാറിൽ പോയ കാര്യവും കാർ അവിടെയാണെനന്നും ഓർമ്മ വന്നത്.

ഫ്ലാറ്റിലേക്ക് ആരെയോ ഡ്രോപ്പ് ചെയ്യാൻ വന്ന ഓട്ടോ പിടിച്ചു ഞാൻ ബാറിലേക്ക് പോയി.

അമ്മ കാളിങ്......

ഓഹ്.. ഇന്നലെ എടുത്തില്ല....

💬 Comments

View all comments