Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
ഇറങ്ങി....സീയ്മയുടെ മനസ്സിൽ നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ....
______________________________________
രാത്രിയോടെ സീമയുടെ പനി കുറച്ചു കുറഞ്ഞു....സീമ സോഫയിൽ ഇരുന്നു tv കാണുകയായിരുന്നു...
ഞാൻ : ഹലോ മതി tv കണ്ടത്... വാ....
സീമ : ഇങ്ങോട്ട് കൊണ്ട് വന്ന മതി...
ഞാൻ : പിന്നെ.... ആ മേശയിലേക്ക് നടക്കാൻ എന്താ ബുദ്ധിമുട്ട്...
മടിയോടെ സീമ മേശയിൽ വന്നിരുന്നു ബാക്കി ഉണ്ടായിരുന്ന കഞ്ഞി ചൂടോടെ കഴിച്ചു.... ഞാൻ പിന്നെ ചപ്പാത്തിയും കറിയും വെച്ചു അഡ്ജസ്റ്റ് ചെയ്തു...
ഞങ്ങൾ കിടക്കുന്നതിനു മുൻപ് ഞാൻ കിച്ചൻ ഒക്കെ ക്ലീൻ ചെയ്തു... ഞാൻ അമ്മയെയും ചേച്ചിയെയും വിളിച്ചു അന്വേഷണങ്ങൾ ഒക്കെ പറഞ്ഞു....
സീമ സോഫയിൽ തന്നെയിരുന്നു tv കണ്ടു കൊണ്ടിരുന്നു....
ഞാൻ : മതി മതി... മരുന്ന് കഴിച്ചു കിടക്കാൻ നോക്ക്....
സീമ : ഓഹ്..... സാറിന്റെ ക്ലീനിങ് കഴിയട്ടെ...
ഞാൻ : കഴിഞ്ഞു.....
ഞാൻ റൂമിലേക്ക് ചെന്നു.... ഡിസംബർ അവസാനമായതോടെ തണുപ്പ് വീണ്ടും കൂടി... ബാൽക്കണിൽ ചെന്നു നിന്നപ്പോൾ താഴെ ന്യൂ ഇയർ ആഘോഷത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നു....
എന്റെ പിന്നാലെ സീമ വന്നു കെട്ടിപിടിച്ചു...
ഞാൻ തിരിഞ്ഞു സീമയെ നോക്കി...
ഞാൻ : പനി കുറവുണ്ട്....
സീമ : നല്ല ക്ഷീണം....
ഞാൻ :സാരല്ല.... പോകുന്നതിനു മുൻപ് ഉഷാറാവും....
സീമയും താഴെ നോക്കി...
സീമ : ഓഹ്.... പരിപാടി തകർക്കുമെന്ന് തോന്നുന്നല്ലോ.....
ഞാൻ : മം... പുതു വർഷമല്ലേ...അവർ ആഘോഷിക്കും... ഒപ്പം നമ്മളും...
ഞാൻ സീമയെ കെട്ടി പിടിച്ചു ഒരുമ്മ കൊടുത്തു...
ഞാൻ : മതി... പുറത്ത് നല്ല തണുപ്പുണ്ട്... പനി കൂടണ്ട...
💬 Comments
View all comments