Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
മൊത്തം വൃത്തി ആക്കി...
സീമയുടെ വൃത്തി ആക്കൽ കാണുമ്പോൾ സീമ വരുന്നതിന്റെ അന്ന് ഞാൻ വൃത്തി ആക്കുന്നത് ഓർമ വന്നു...
അന്ന് ഞാൻ എന്റെ അമ്മയെയും അച്ഛനെയും വെറുത്തിരുന്നു.... സീമയെ ഇങ്ങോട്ടു അയച്ചതിൽ.... പക്ഷെ.... ഇപ്പൊ....കാര്യങ്ങൾ മാറി മറിഞ്ഞില്ലേ....എത്ര പെട്ടെന്നാണ് ഓരോ ദിവസങ്ങൾ കഴിഞ്ഞു പോയത്...
സീമയുടെ മുഖം വാടിയിരുന്നു...പണികൾ ചെയ്യുമ്പോൾ ഒരു പ്രസരിപ്പില്ല... എന്നെ കാണുമ്പോൾ ചിരികുമെങ്കിലും ഉള്ളിൽ ആ ചിരിയില്ല.... അങ്ങനെ വീട് വൃത്തി ആക്കി വന്നപ്പോഴേക്കും സമയം 1 മണി ആയി.... സീമ വേഗം തന്നെ അടുക്കളയിൽ കയറി...പെട്ടെന്നു തന്നെ ഭക്ഷണം റെഡി ആക്കി ഞങ്ങൾ കഴിച്ചു വരുമ്പോഴേക്കും സമയം 2 കഴിഞ്ഞു....
ഭക്ഷണം രണ്ടു പേരും ബാക്കി വെച്ചു... മുഴുവൻ കഴിച്ചില്ല...
കുറച്ചു നേരം വിശ്രമിക്കാൻ വേണ്ടി ഞങ്ങൾ മുറിയിൽ കിടന്നു...
ഞാൻ : എന്താ... ഇന്ന് ഒന്നും . മിണ്ടിയില്ലല്ലോ...
സീമ : അറിയില്ല...
ഞാൻ : ഭക്ഷണവും മുഴുവൻ കഴിച്ചില്ലല്ലോ.....
സീമ : വിശപ്പില്ല...
ഞാൻ : എനിക്കും
സീമ : അറിയാം...
രണ്ടു പേരും കിടന്നെങ്കിക്കും അധികം സംസാരിച്ചില്ല... പക്ഷെ ഉറങ്ങിയതുമില്ല....
സമയം നാലായപ്പോൾ സീമ എഴുനേറ്റു പോയി... അടുക്കളയിലേക്കാണെന്നു അവിടെ നിന്നുള്ള ശബ്ദം കാരണം മനസിലായി....
സീമ: ഏട്ടാ ചായ റെഡി....
സീമ വന്നെനെ വിളിച്ചു...
ഞാൻ സീമയുടെ കൂടെ ചായ കുടിച്ചു...രാവിലെ അലക്കിയ ഡ്രെസ്സുകൾ മടക്കി എന്റെ ബെഡിൽ കൊണ്ടു പോയി വെച്ചു....
സീമ ചെന്നു മറ്റേ മുറിയിൽ നിന്നു സീമയുടെ ബാഗുകൾ കൊണ്ടു വന്നു..
ഞാൻ : ഈ ബാഗിൽ എല്ലാം കൊള്ളില്ല...
സീമ : എന്ത് ചെയ്യും...
ഞാൻ : എന്റെ കയ്യിൽ വലുത് ഉണ്ട്
ഞാൻ എൻറെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് ഓപ്പൺ ആക്കി..
ആദ്യം സീമ കൊണ്ടു വന്ന ഡ്രെസ്സുകൾ എല്ലാം അടക്കി വെച്ച് അതിനു മുകളിൽ ഞാൻ വാങ്ങിയ സാരിയും പിന്നെ എന്റെ വീട്ടുകാർക്കുള്ള ഡ്രെസ്സും ഒക്കെ മുകളിൽ വെച്ചു....
ഞാൻ : എല്ലാം ആയി അല്ലേ
സീമ : ഇല്ല....
സീമ എന്റെ അലമാരയിലെ ഡോർ തുറന്നു
💬 Comments
View all comments