Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
വിചാരിച്ചാൽ...
സീമ : ആഗ്രഹമില്ലാഞ്ഞിട്ടല്ല... പക്ഷെ...
ഞാൻ : അതെ... ഇനി പക്ഷെ പറഞ്ഞു നിൽക്കണ്ട...നമ്മുക്കിറങ്ങാം... എന്നാലേ നേരത്തിനു എത്താൻ പറ്റുള്ളു.
സീമ പതിവ് പോലെ തന്നെ എന്റെ കൂടെ ഫോട്ടോസ് എടുത്തു...
റൂം സർവീസ് ഭഗ്ഗിയുമായി വന്നു ഞങ്ങളുടെ ബാഗുകൾ കയറ്റി വെച്ചു.. ഞങ്ങൾ താഴെയിറങ്ങുമ്പോൾ സീമ ജിത്തുവിന്റെ കോട്ടേജിലേക്ക് നോക്കിയാണ് ഇറങ്ങിയത്....
ഞാൻ : പോയി.... നേരത്തേ പോയി
സീമ : മം...
സീമ എന്റെ കൈയിൽ കൈ കോർത്തു.....
ഞങ്ങൾ എല്ലാം സെറ്റൽ ചെയ്തു വണ്ടി തിരിച്ചു.... ഡൽഹിയിലേക്ക്... വന്ന വഴികളിലൂടെ തന്നെ....
________________________________________________
യാത്ര കുറച്ചു പിന്നിട്ടു കഴിഞ്ഞിരുന്നു...സീമ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നു....
ഞാൻ സീമയുടെ നെറ്റിയിൽ മുട്ടിച്ചു...
ഞാൻ : മം ചെറിയ ചൂടുണ്ട്...
സീമ മറുപടിയൊന്നും തന്നില്ല...
ഞാൻ : ഹലോ... എന്തെ... മൂഡ് ഓഫ് ആണല്ലോ...
സീമ : വയ്യ...ക്ഷീണം പോലെ...
ഞാൻ : മീ കിടന്നോ...
ഞാൻ ac കുറച്ചിടാന് ഇട്ടിരുന്നത്...
സീമയുടെ ഭാഗത്തേ വാൾവ് ഞാൻ ഓഫ് ആക്കി...
യാത്രയിൽ ഉടനീളം ഞാൻ ഏകനായി തന്നെ ഓടിച്ചു പൊന്നു... എനിക്കും വലിയ സന്തോഷം ഒന്നുമില്ലായിരുന്നു... കാരണങ്ങൾ പലത്
ഒന്നാമത് നമ്മൾ ടൂർ കഴിഞ്ഞു മടങ്ങുന്നത് എപ്പോഴും മൂഡ് ഓഫ് ആയിട്ടായിരിക്കും... അതിനിടയിൽ പനിയും പിന്നെ സീമയുടെ നാട്ടിലേക്കുള്ള മടക്കവും....
ഉച്ചക്ക് ഞങ്ങൾ ഭക്ഷണം മോഹനപുരയിൽ നിന്നു കഴിച്ചു... സീമയേ ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചു മരുന്ന് കൊടുത്തു....
വീണ്ടും യാത്ര തുടർന്നു..ഒറ്റ സ്‌ട്രെച്ചിന് ഞാൻ ഡ്രൈവ് ചെയ്തു 8 മണിയോടെ 300 km താണ്ടി ഡൽഹിയിൽ
💬 Comments
View all comments