0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 7.1K

സീമ : മം..

ഞാൻ : ഞാൻ പറഞ്ഞതല്ലേ പോകണ്ട എന്നു...

സീമ : എങ്ങനയാ പോവാതിരിക്കാൻ...

ഞാൻ : സാരല്ല... നമ്മുക്ക് ഡോക്ടറെ കാണാം...

സീമ : വേണ്ട.... എനിക്ക് കിടന്നാൽ മതി... മാറിക്കോളും...

ഞാൻ : ടി പെണ്ണെ... നല്ല തണുപ്പാ... പിന്നെ പോകാൻ ഇനി അധിക നാളില്ല....

സീമ : അത് ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കണ്ട

സീമ സോഫയിൽ നിന്നു ചാടി അല്പം നീരസത്തിലാണ് പറഞ്ഞത്

ഞാൻ : ഓഹ്... എന്ന പനി കൂടിക്കോട്ടെ...

ഞാൻ ചെന്നു ചായ ഉണ്ടാക്കാൻ തീരുമാനിച്ചു ... സീമ വന്നത് കൊണ്ട് ചായ ഇടാൻ പഠിച്ചു.... അത്ര സൂപ്പർ അല്ല എന്നാലും പണ്ടത്തെക്കാൾ ബേദമാണ്...

കട്ടൻ ചായ ഉണ്ടാക്കി സീമയ്ക്ക് കൊടുത്തു...

ഞാൻ : ധാ ഇത് കുടി...

സീമ : വേണ്ട...

ഞാൻ : അഹ്... കുടിക്കന്ന്... എന്നിട്ട് റൂമിൽ ചെന്നു കിടക്ക്...

സീമ ചൂട് ചായ അല്പം കുടിച്ചു റൂമിൽ ചെന്നു കിടന്നു.... ഞാൻ രാത്രിക്കുള്ള ഭക്ഷണം പുറത്ത് നിന്നു ഓർഡർ ചെയ്തു...

സീമ നല്ല ഉറക്കമായിരുന്നു.....

8 മണിയോടെ ഫുടെത്തി... ചപ്പാത്തിയും വെജിറ്റബിൾ കറിയും...

സീമയ്ക്കുള്ളത് ഞാൻ മുറിയിൽ കൊണ്ടു പോയി കൊടുത്തു.... എന്നിട്ട് കഴിപ്പിച്ചു...

ഞാൻ : മുഴുവൻ കഴിക്കണം...

സീമ : അയ്യോ.. കുറച്ചു മതി...

ഞാൻ : ദേ കിട്ടും നിനക്ക്.... പനി കൂടിയപ്പോൾ സമാധാനമായില്ലേ....

സീമ ചിണുങ്ങി കൊണ്ട് ഭക്ഷണം കുറച്ചൊക്കെ കഴിച്ചു മരുന്നും കഴിച്ചു....

ഞാൻ പ്ലേറ്റ്സ് ഒക്കെ കൊണ്ടു പോയി കഴുകി ഞാനും കഴിച്ചു.... എല്ലാം

💬 Comments

View all comments