0%

Chapter Title : സ്നേഹസീമ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 851

: ഏയ്‌.... ഇല്ല...

അച്ഛൻ : ആ എന്നാ ഞാൻ അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്..... നിന്നെ വിളിക്കും അവർ... വേണ്ടത് ചെയ്തു കൊടുക്കണം....

ഞാൻ : മം....

ഞാൻ മൂളിയത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് അച്ഛന് മനസിലായി കാണണം

അച്ചൻ.: മോനെ....  നമ്മുടെ ആളുകൾ നാട് വിട്ടു വരുമ്പോൾ സഹായിക്കേണ്ടത് നമ്മുടെ മര്യാദയാണ്.... നിനക്ക് ഇഷ്ടമില്ലെങ്കിൽ പറഞ്ഞോ...

ഞാൻ : ഏയ്‌ ഇല്ല അച്ഛാ... എനിക്ക് കുഴപ്പമില്ല

അച്ഛൻ..:: എന്നാ ശരി... വേറെ ഒന്നും ഇല്ലാലോ...എന്നാ ഞാൻ വെക്കുവാ...

ഞാൻ : ശരി അച്ഛാ...

അച്ഛൻ അങ്ങനെയാ... വല്ലപ്പോഴുമേ വിളിക്കൂ. അതെന്തെകിലും അത്യാവശ്യം പറയാനോ മറ്റൊ ആവുള്ളൂ. ഞാൻ ഒരു അമ്മക്കുട്ടിയാണ്. പക്ഷെ അച്ഛൻ എന്റെ എല്ലാം കാര്യങ്ങളും അമ്മ വഴി അറിയും.

കാര്യം എത്ര വലുതായാലും  എനിക്ക് എന്റെ അച്ഛനെ പേടിയാണ്.... മാത്രമല്ല ബഹുമാനവും..... എന്റെ അച്ഛൻ ഒരു അഭിമാനിയാണ്... ആരുടെ. മുമ്പിലും തല കുനിക്കാത്തവൻ.... ആ അച്ഛൻ ഒരു കാര്യം ഏൽക്കുമ്പോൾ അത് നിറവേറ്റാൻ ഞാനും ബാധ്യസ്ഥനാണ്...

അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാൻ ആ ദൗത്യം ഏറ്റെടുത്തു.

ഓഫീസിൽ പോകാനിറങ്ങുമ്പോൾ ഫോണിൽ അമ്മയുടെ വാട്സ്ആപ്പ് മെസ്സേജ്.... പള്ളിലിച്ചു കാണിക്കുന്ന ഒരു ഇമോജി... ഞാൻ ദേഷ്യപ്പെടുന്ന ഒരു ഇമോജി അങ്ങോട്ടും കാച്ചി കാറിൽ കയറി

ഓഫീസിൽ എത്തിയപ്പോൾ ഒരു കാൾ,,,

ഞാൻ : ഹലോ അഖി ഹിയർ...

സീമ : ഹലോ...

മറുതലയ്ക്കൽ ഒരു സോഫ്റ്റ്‌ വോയ്‌സ്...

സീമ : ഹലോ അഖിൽ....

അഖിൽ എന്ന് പറഞ്ഞപ്പോഴേ എനിക്ക് ടീച്ചർ ആണെന്ന് മനസിലായി.

സീമ : ഹലോ

ഞാൻ : ആ ടീച്ചർ.... കേൾക്കുന്നുണ്ട്.

സീമ : ഞാൻ ആണെന്ന് എങ്ങനെ മനസ്സിലായി...

ഞാൻ : ടീച്ചറുടെ ശബ്ദവും പിന്നെ അഖിലേ എന്നുള്ള വിളിയും.... അത് പോരെ...

സീമ: എന്നെയൊക്കെ ഓർമ്മയുണ്ടോ....

ഞാൻ : അതെന്താ ടീച്ചർ അങ്ങനെ ചോദിച്ചേ....

സീമ : അല്ല അഖിൽ നാട്ടിൽ നിന്ന് പോയിട്ട് കുറെയായില്ലേ...പിന്നെ വല്ലപ്പോഴുമല്ലേ തമ്മിൽ കണ്ടിട്ടുള്ളൂ.... അതുകൊണ്ട് ചോദിച്ചത്..

ഞാൻ : ഞാൻ ആരെയും മറന്നിട്ടില്ല ടീച്ചർ.....

💬 Comments

View all comments