Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
ഞാൻ ദാസേട്ടനോട് എന്ത് പറയും...
ഞാൻ : അതൊക്കെ വേണേൽ ഞാൻ പറഞ്ഞോളാം...
സീമ : എന്ത്....
ഞാൻ : അതായത് ക്രിസ്മസ് വന്നതുകൊണ്ട് ക്ലാസ്സ് ലേറ്റ് ആയി.....28 അല്ലെങ്കിൽ 29 നെ കഴിയൂ... പിന്നെ ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ചു ടിക്കറ്റ് ഇല്ല... അതുകൊണ്ട് ഒരു ജനുവരി 5 നു ഒക്കെ പോരാൻ കഴിയൂ എന്ന് തട്ടി വിട്ടാൽ പോരെ...
സീമ : പോടാ.... അവിടെ ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ് തന്നെ എത്തണം....jan 2നു...
ഞാൻ : പിന്നെ... ഇപ്പോ എത്തിക്കും ഞാൻ...
സീമ : എത്തിചാലും ഇല്ലെങ്കിലും ഞാൻ പോകും...
ഞാൻ : പോവോ...
സീമ : ആ പോവും...
ടീച്ചർ എന്നെ ശുണ്ഠി പിടിപ്പിക്കാനാണ് അത് പറഞ്ഞതെങ്കിലും ഞാൻ ഇതിൽ സീരിയസ് ആയി... കാരണം ടീച്ചർ പിരിയുകയാണെന്നു പറയുമ്പോ ഒരു വിങ്ങൽ....
സീമ : ഹലോ... മിണ്ടില്ല...
ഞാൻ : ഇല്ല... പോവാൻ നിൽക്കുന്ന ആളുകളോട് ഞാൻ മിണ്ടുന്നില്ല
സീമ : ആണോ...ശരിയെന്നാ....
ടീച്ചർ എന്റെ തോളിൽ ചാരി കിടന്നു.... ഞാൻ കാർ ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു...
എനിക്ക് ടീച്ചറോട് പിണക്കമല്ല പക്ഷെ ടീച്ചർ പോവുകയാണെന്നു പറഞ്ഞപ്പോൾ... എന്താ പറയാ... ആ ഒരു വിഷമം ഇല്ലേ......അത്...
ഞങ്ങൾ നേരെ പോയത് റെഡ് ഫോർട്ട് കാണാനും പിന്നെ ഖുതുബ് മിനാർ കാണാനുമാണ്...
ചരിത്രത്തിന്റെ അടയാളമായ ആ സ്മാരകങ്ങൾ ചരിത്രധ്യാപികയായ ടീച്ചർക്ക് സന്തോഷം നൽകി.... എന്തോ വലിയ സംഭവം കണ്ട പ്രതീതിയായിരുന്നു ടീച്ചർക്ക്..
നേരം ഇരിട്ടി....അവിടെയൊക്കെ കറങ്ങി ഞങ്ങൾ ഭക്ഷണവും പുറത്തു നിന്നു കഴിച്ചു ഫ്ലാറ്റിലേക്ക്
💬 Comments
View all comments