Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
സജീകരണങ്ങൾ നന്നായി നടക്കുന്നു....അവിടെയുള്ളവർ ഞങ്ങളോട് കൃത്യ സമയത്തിന് വരണമെന്ന് പറഞ്ഞു....
തലയാട്ടി ഞാനും എന്നോടൊപ്പം സീമയും മുകളിലേക്ക് ലിഫ്റ്റിൽ നീങ്ങി....
വേഗം തന്നെ ഞങ്ങൾ കുളിയൊക്കെ പാസ്സാക്കി...... അത്യാവശ്യം ജോലിയും പിന്നെ ഒരു കോൺഫറൻസ് കോളും കഴിഞ്ഞു ഞാൻ റെഡി ആയി....സീമ ഒരുങ്ങുകയായിരുന്നു...സമയം 7 കഴിഞ്ഞിരുന്നു....
ഞാൻ : അല്ല പോകണ്ടേ....
സീമ : കഴിഞ്ഞു....
ഞാൻ : വേഗം വാ... നല്ല തണുപ്പുണ്ട്... തൊപ്പിയെടുത്തോ...
സീമ ഒരു ജാക്കറ്റും പിന്നെ തൊപ്പിയും വെച്ചു ഇറങ്ങി.... ഞാനും സ്വെറ്റർ ഒന്നെടുത്തു അണിഞ്ഞു നല്ല തണുപ്പ്...
ഞങ്ങൾ എത്തുമ്പോൾ എല്ലാവരും ഏകദേശം എത്തി കഴിഞ്ഞിരുന്നു.... എല്ലായിടത്തും വർണ കൊടികളും മാല ബൾബും കൊണ്ട് അലങ്കരിച്ചിരുന്നു... ഇരുട്ടായതോടെ നല്ല ഭംഗിയുണ്ടായിരുന്നു...ഞങ്ങൾ ഒരു മൂലയ്ക്ക് സീറ്റ് പിടിച്ചു.... സമയമായതോടെ പരിപാടിയും തുടങ്ങി.....
സീമ : നമ്മുടെ നാട്ടിൽ വേലയ്ക്ക് ഒക്കെയാണ് ഇത്തരം പരിപാടികൾ....
ഞാൻ : ഇവിടെ എല്ലാത്തിനും ഇങ്ങനെ ഒക്കെ തന്നെയാ....
ഫ്ലാറ്റിലെ അംഗങ്ങളുടെയും കുട്ടികളുടെയും ഡാൻസും പാട്ടുമൊക്കെയായി ശരിക്കും ഒരു മനോഹര രാത്രി..... ഒരു ഭാഗത്തു വെള്ളമടിയും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു....അതിനിടയിൽ ചില കളികളും പിന്നെ ക്വിസ് മത്സരങ്ങളും നടന്നു... ഞാനും സീമയും പങ്കെടുത്തു......അങ്ങനെ അന്നത്തെ രാത്രി അടിപൊളിയായി
സീമ പരിപാടിയുടെ ഇടയിൽ തന്നെ ദാസേട്ടനെ വിളിച്ചു.... പരിപാടിയിലാണെന്നും നാളെ വിളിക്കാമെന്നും പറഞ്ഞു വെച്ചു.... ഞങ്ങൾ 10 മണിയോടെ ഭക്ഷണം കഴിച്ചു കുറച്ചു നേരം കൂടി അവിടെ തന്നെ നിന്നു എല്ലാവരോടും ന്യൂ ഇയർ വിഷ് ചെയ്തു ഫ്ലാറ്റിലോട്ട് മടങ്ങി....
ഡോർ തുറന്നു സീമ നേരെ ബെഡ്റൂമിലേക്ക് പോയി....
💬 Comments
View all comments