0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 10.2K

വന്ന ഡ്രെസ്സുകൾ എല്ലാം അടക്കി വെച്ച് അതിനു മുകളിൽ ഞാൻ വാങ്ങിയ സാരിയും പിന്നെ എന്റെ വീട്ടുകാർക്കുള്ള ഡ്രെസ്സും ഒക്കെ മുകളിൽ വെച്ചു....

ഞാൻ : എല്ലാം ആയി അല്ലേ

സീമ : ഇല്ല....

സീമ എന്റെ അലമാരയിലെ ഡോർ തുറന്നു അതിൽ ഞാൻ ഏറ്റവും ആദ്യം വാങ്ങി കൊടുത്ത ഡ്രസ്സ്‌ ഒരു ജോഡി എടുത്തു.... പിന്നെ രണ്ട് നല്ല കുർത്തികൾ പിന്നെ മോഡേൺ ഇന്നേഴ്സ്... ഇത്രയും മാത്രമാണ് പാക്ക് ചെയ്തത്...

ഞാൻ : ഇതോ...

ഞാൻ അലമാരയിൽ ബാക്കിയുള്ള ഡ്രെസ്സുകൾ നോക്കി പറഞ്ഞു...ഞാൻ ഹണിമൂണിന് പോകുമ്പോൾ വാങ്ങിയ ഡ്രെസ്സുകളും പിന്നെ ഇന്നേഴ്സും.... ഹോട്ടലിൽ നിന്നു വാങ്ങിയ ടു പീസ്... പിന്നെ ചാന്ദ്നി ചൗകിൽ നിന്നു വാങ്ങിയ ഇന്നർസും ഡ്രെസ്സും ഒന്ന് സീമ എടുത്തില്ല... എനിക്കതിൽ വിഷമം തോന്നിയെങ്കിക്കും എനിക്കറിയാം സീമയ്ക്ക് വേറെ വഴിയില്ലെന്ന്...

ഞാൻ : വാങ്ങിയതിൽ ഭൂരിഭാഗവും ഇവിടെ ഉപേക്ഷിച്ചാണ് പോവുന്നത്

സീമയുടെ കണ്ണുനീർ പൊഴിഞ്ഞു തുടങ്ങി...

ഞാൻ ചെന്നു സീമയെ ആശ്വസിപ്പിച്ചു...

ഞാൻ : സാരല്ല... എനിക്കറിയാം.... എന്തുകൊണ്ടാണെന്ന്...

അവസാനം മധുരം പലഹാരങ്ങൾ എല്ലാം മുകളിൽ നന്നായി പാക്ക് ചെയ്തു സെറ്റ് ആക്കി...

ഞാൻ ചെന്നു ടിക്കറ്റ് സീമയുടെ ചെറിയ ബാഗിൽ വെച്ചു..

സീമ ടിക്കറ്റ് തുറന്നു നോക്കി... കണ്ണുകൾ കൂടുതൽ നിറഞ്ഞു കൊണ്ടിരിക്കുന്നു....

ഞാൻ പുറത്തേക്കിറങ്ങി സോഫയിൽ ചെന്നിരുന്നു.... എന്റെ മനസ്സും വിങ്ങി തുടങ്ങി... സമയം 5 മണി.... ഇനി ഏറിയാൽ മണിക്കൂറുകൾ മാത്രം... സീമ പോവുകയാണെന്നു സഹിക്കാൻ പറ്റണില്ല....

പാക്കിങ് ഓക്കേ കഴിഞ്ഞു സീമ കുളിച്ചു വന്നു..... മുഖമാകെ കലങ്ങിയ

💬 Comments

View all comments