0%

Chapter Title : സ്നേഹതീരം [Angel]

Author : Kambikathakal Read All Parts 80

ഈ ആഴം ഉള്ളിലൊളിപ്പിക്കണം....

ഒരു ക്യാംപസ് മുഴുവൻ ആഘോഷിച്ച പ്രണയം... ഞാനും അവനും...! പ്രണയമായിരുന്നു ചിരിക്കുമ്പോൾ ചെറുതാവുന്ന ആ കണ്ണുകളോട്.. വാ തോരാതെ സംസാരിച്ചിരുന്ന വൈകുന്നേരങ്ങളിലെ വാക്കുകളേക്കാൾ എനിക്കോർമ നിന്റെ കണ്ണുകളാണല്ലോ.. പിന്നെ എന്തേ എനിക്ക് ഒക്കെ വേണ്ടെന്നു തോന്നിയേ... കാരണങ്ങളില്ലാത്ത പ്രണയ നഷ്ടത്തിന്റെ വേദനക്കും പ്രത്യേക സുഖമാ.. ഒരുപാടൊരുപാട് അവൻ എന്നോട് കെഞ്ചിയിരുന്നല്ലോ പോവരുത് എന്നു പറഞ്ഞു കൊണ്ട്..!

ഇന്നും ചിലപ്പോൾ തോറ്റു പോവുന്ന സന്ദർഭങ്ങളിൽ വിജയഭേരി മുഴക്കാൻ ഞാനെന്റെ മനസിനോട് ആവശ്യപ്പെടാറ് ആ നിമിഷങ്ങളെ ഓർത്തു പിടിച്ച് കൊണ്ടാ...

അതെ... അവൻ അല്ല ഞാനാണല്ലോ തള്ളി കളഞ്ഞെ... എന്റെ ആദ്യത്തെ വിജയം.. ഞാൻ തിരസ്കരിച്ചവൻ.. ഞാൻ ചതിച്ചവൻ.. ഞാൻ ആയിരുന്നു ജയിച്ചവൾ.. നിന്നെ ജയിച്ചവൾ...

പക്ഷേ .......... തോറ്റു പോയ പോലെ തോന്നുന്നു... നീ അവളെ കൂട്ടി എന്റെ മുന്നിലേക്ക് വന്നപ്പോൾ അപ്രതീക്ഷിതമായതല്ലെന്ന് വരുത്തി തീർക്കാൻ ഞാൻ പാടുപെട്ടിരുന്നു.. കണ്ണിലെ നിഴൽ നീ കാണാതെയിരിക്കാൻ മറ തേടി നടന്നിരുന്നു ഞാൻ....

സാമ്രാജ്യത്തിൽ നിന്നും ഇറങ്ങി വന്ന റാണി... ഒരു നിമിഷം കൊണ്ട് അനാഥയും ദരിദ്രയും യാചകയും ആയി മാറിയവൾ... ഇനി എന്ത് എന്ന ചോദ്യത്തിനൊടുവിൽ ഈ ദിവസവും തീർന്നിരിക്കുന്നു...

നീയില്ലായ്മകളാണ് വരും ദിവസങ്ങളെല്ലാം തന്നെ..!

ഓർമകളുടെ നീറ്റൽ കുറയുമെന്നും പതിയെ പതിയെ നിന്നെ കണ്ടാൽ പോലും തിരിച്ചറിയാത്ത വിധം എന്റെ ഓർമകൾ ഉള്ളിലൊളിപ്പിച്ച് ആഴത്തിൽ മാഞ്ഞു പോവുമെന്നും വിശ്വസിച്ച് ഞാനിവിടെ തന്നെയുണ്ട്...

എന്നാലും എന്റെ ഇന്നത്തെ അതിഥിയോട് എനിക്ക് നിറഞ്ഞ സ്നേഹം മാത്രം...!

""ചില നിമിഷങ്ങൾ നല്ലതായിരിന്നു എന്ന് തിരിച്ചറിയുന്നത് അത് ഒരു ഓർമ്മയായി

💬 Comments

View all comments