Chapter Title : സോൾ മേറ്റ് [Danmee]
ഉള്ള ദേഷ്യം കുറഞ്ഞത് പോലെ തോന്നി. ഞാൻ എന്റെ നാട്ടിലെ കോൺടാക്ക്സ് ഉപയോഗിച്ചു അവന്റെ പുതിയ നമ്പർ കണ്ടുപിടിച്ചു വിളിച്ചു
" ഡാ നീ ഇപ്പോൾ എവിടെയാ...... നീ എന്താ ആരതിയുടെ കല്യാണത്തിന് വരാതിരുന്നത്........ നിന്റെ വിസ ഒക്കെ റെഡി ആയിട്ട് ഉണ്ട് നീ ഇങ് കേറിപ്പോര് "
" ഡാ ഞാൻ വരുന്നില്ല ഇവിടെ കുറച്ച് പണിയുണ്ട് "
" അവിടെ ആരാ ഉള്ളത് നീ വാ "
" ഡാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ....... എങ്ങനെ പറയണം എന്ന് അറിയില്ല "
" ആരതിയും നീയും ആയുള്ള റിലേഷൻ ആണോ വിഷയം ...... എനിക്ക് എല്ലാം അറിയാം "
" ഡാ നന്ദികേട് കാണിച്ചു എന്ന് വിചാരിക്കരുത്..... പറ്റിപ്പോയി "
" നീ ഇങ് വാ നമ്മുക്ക് നേരിട്ട് സംസാരിക്കാം "
ഒരാഴ്ച കഴിഞ്ഞു അഖിൽ നാട്ടിൽ നിന്നു ഫ്ലൈറ്റ്ഇൽ കയറി എന്നു പറഞ്ഞു വിളിച്ചിരുന്നു. ഞാൻ അവനെ പിക് ചെയ്യാൻ എയർപോർട്ടിൽ പോയി. ആളുകളുടെ ഇടയിൽ കൂടി ഒരു ട്രോളിയും പിടിച്ചു വരുന്ന അവനെ ഞാൻ കണ്ടു. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു അവനെ കെട്ടിപിടിച്ചു മുതുകിൽ തട്ടി . അവൻ എന്നെ നോക്കി ചിരിച്ചു. ഞാൻ അവനെയും കൊണ്ട് ഞാൻ താമസിക്കുന്ന വീട്ടിലേക്ക് പോയി. അവിടെ ചെന്നു അവനെ ആ വീട്പരിചയപെടുത്തി കൊണ്ടിരിക്കുമ്പോൾ അവൻ എന്നെ കെട്ടിപിടിച്ചു കരഞ്ഞു
" ഡാ സോറി ഞാൻ പറഞ്ഞില്ലേ അവൾക്ക് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു...... ഞാൻ
💬 Comments
View all comments