Chapter Title : സോൾ മേറ്റ് [Danmee]
തെറിവിളിക്കുന്നുണ്ട് എല്ലാവരും അത് കേട്ടു നിൽക്കുന്നതെ ഉള്ളു. ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു പതുക്കെ ചോദിച്ചു
" എന്താ അമ്മേ കാര്യം "
"ആ രേവതി മരിച്ചെന്ന് കേൾക്കുന്നു........ അവിടെ വരെ ഒന്നു പോകേണ്ടേ എന്നു ചോദിച്ചതിനാ ഈ പുകില് "
അമ്മ വളരെ പതുക്കെ ആണ് പറഞ്ഞത് എങ്കിലും എന്റെ ചെവിയിൽ അത് മുഴങ്ങി കേട്ടു.
"രേവതി അമ്മായി മരിച്ചെന്നോ...... എങ്ങനെ "
"അറിയില്ല.... നീ ചെന്നു പല്ല് തേച്ചിട്ട് വ ഞാൻ ചായ തരാം "
രേവതി അമ്മയി അച്ഛന്റെ ഒരേ ഒരു പെങ്ങൾ. കല്യാണത്തലേന്ന് വീട്ടിലെ ഡ്രൈവറും ആയി ഒളിച്ചോടിയ അമ്മായിയേയും അമ്മാവനെയും പുലരുന്നതിനു മുൻപ് തന്നെ മുത്തച്ചനും അച്ഛനും കൂടെ പിടികൂടി. അച്ഛന് നല്ല തിരക്കുള്ള സമയത്ത് ആണ് അമ്മായിയുടെ കല്യാണം ഉറപ്പിച്ചത് ബിസിനസ് ഒക്കെ മാറ്റിവെച്ചു പെങ്ങളുടെ കല്യണം കുടാൻ വന്ന അച്ഛൻ പെങ്ങൾ ഒളിച്ചോടി നാണക്കേട് ഉണ്ടാക്കി എന്ന ചിന്ത കൊണ്ട്. ആ ദേഷ്യം മുഴുവൻ അമ്മാവനിൽ തീർത്തു . മുത്തച്ഛൻ നന്ദികേട് കാണിച്ച ഡ്രൈവർന്റെ രണ്ടുകാലുകളും തല്ലി ഓടിച്ചു. അപ്പോയെക്കും നാട്ടുകാർ ഓടിക്കൂടി അവരെ പിടിച്ചു മാറ്റി. അമ്മായി അമ്മാവന്റെ കൂടെ ഹോസ്പിറ്റലിൽ നാട്ടുകാരുടെ കൂടെ പോയി. ഹോസ്പിറ്റലിൽ പോൾ ആണ് അറിയുന്നത് അമ്മാവൻ ഇനി എഴുന്നേറ്റ് നടക്കില്ല ഇളിക്ക് താഴെ തളർന്നു പോയി എന്ന്. അച്ഛനും മുത്തച്ചനും അമ്മായിയെ പിടിച്ചു കൊണ്ട് വരാൻ നോക്കി എങ്കിലും അമ്മായി നാട്ടുകാരുടെ മുന്നിൽ വെച്ചു താൻ ഗർഭിണി ആണെന്നും എന്ത് സംഭവിച്ചാലും അമ്മാവനെ വിട്ടു വരില്ല എന്നും പറഞ്ഞു.
💬 Comments
View all comments