0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 699
നാട്ടുകാർ  ഇടപ്പെട്ടത്  കൊണ്ട്  മുത്തച്ഛൻ  വേറെ  ഒന്നും  ചെയ്തില്ല.  തറവാടിന് അടുത്ത് തന്നെ  ആയിരുന്നു  അമ്മാവന്റെ  വീട്.  രേവതി  അമ്മായി  അമ്മാവനെയും കൂട്ടി അങ്ങോട്ടേക്ക്  താമസം  മാറി.  അമ്മായി  വയ്യാത്ത  അമ്മാവനെയും കൊണ്ട്  നരകിക്കുന്നത് കണ്മുന്നിൽ കാണാം എന്ന്  ഓർത്തു  മുത്തച്ഛൻ  പിന്നെ  ഒന്നും  ചെയ്തില്ല. ഞാൻ  ഇതെല്ലാം  അറിയുന്നത്. 5ആം  ക്ലാസിൽ  പഠിക്കുമ്പോൾ  അഖിൽ  എന്റെ  ക്ലാസ്സിൽ  വന്നപ്പോൾ ആണ്. " അഖിൽ"  രേവതി  അമ്മായിയുടെ  മകൻ.  തറവാട് വക  സ്കൂളിൽ തന്നെ  ആയിരുന്നു ഞാൻ  പഠിച്ചിരുന്നത്.  പണ്ട്  കാരണവന്മാർ പണിത  സ്കൂൾ ആണ് . ഇപ്പോൾ  മാനേജ്മെന്റ്  നമ്മൾ  ആണെങ്കിലും  അത്‌  ഒരു  എയ്ഡഡ്  സ്കൂൾ  ആക്കി  മാറ്റിയിരുന്നു.  അവന്റെ  അഡ്മിഷൻ  സമയത്തും  കുറെ  പ്രേശ്നങ്ങൾ  ഉണ്ടായത  പിന്നെ  പി ടി എ ഒക്കെ  ഇടപെട്ട്  ആണ്  അവനു  ആ  സ്കൂൾ തന്നെ  അഡ്മിഷൻ ശെരി  ആക്കിയത്.  ഞാനും  അഖിലും തമ്മിലുള്ള  ബന്ധം  ഒന്നും  അറിയാതെ  തന്നെ  ഞാനും  അവനും  നല്ല  സുഹൃത്തുക്കൾ ആയി.  ഇടക്ക്  അച്ഛനെ  കാണാൻ  വിദേശത്തേക്ക്  പോകുമ്പോൾ  ഞാൻ  മിസ്സ്‌  ആക്കിയ  പാഠങ്ങൾ ഒക്കെ  അവൻ  എനിക്ക്  വേണ്ടി  എഴുതി തന്നു.  വലിയ  വീട്ടിലെ  കുട്ടി  ആയത് കൊണ്ടും  മുത്തച്ഛനെ  കടുംപിടിത്തത്തിൽ  വളർന്നത് കൊണ്ടും  ഞാൻ  ഇത്തിരി സ്‌ലോ  ടൈപ്  ആയിരുന്നു .  ആരോടും  അധികം  ഇടപെടാൻ  ഞാൻ  ഇഷ്ട്ട പെട്ടിരുന്നില്ല.  അപ്പൊയെല്ലാം  അവൻ  എനിക്ക്  ധൈര്യം തന്നു  കൂടെ  നിന്നു.  എനിക്ക്  വേണ്ടി  അവൻ  മറ്റ്കുട്ടികളും  ആയി  തല്ലു കൂടിയിട്ടും തല്ല്  കൊണ്ടിട്ടും  ഉണ്ട്. കുറെ  കഴിഞ്ഞു  ആണ്.

💬 Comments

View all comments