Chapter Title : സോൾ മേറ്റ് [Danmee]
ഞാൻ രേവതിഅമ്മായിയുടെ കഥകൾ ഒക്കെ അറിയുന്നത്. സ്കൂൾ വിട്ടു തിരിച്ചു വരുമ്പോൾ അവന്റെ
കൂടെ അവരുടെ വീട്ടിലേക്കും മറ്റും പോകുമായിരുന്നു. നമ്മൾ എട്ടിൽ പഠിക്കുമ്പോൾ അമ്മാവൻ മരിച്ചു. അന്ന് അച്ഛൻ നാട്ടിൽ ഉണ്ടായിരുന്ന കൊണ്ട് അങ്ങോട്ട് പോകൻ പറ്റിയില്ല. പിന്നീട് അവൻ സ്കൂളിൽ വന്നപ്പോൾ അവൻ എന്നെ കെട്ടിപിടിച്ചു കരഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. ഇപ്പോൾ രേവതി അമ്മായിയും മരിച്ചുപോയിരിക്കുന്നു. അഖിൽ ഒറ്റക്ക് ആയി.
" നീ ഇത് എന്താ ഈ കാണിക്കുന്നത് എത്ര നേരം ആയി നീ ബ്രഷും പിടിച്ചു നിൽക്കുന്നു "
അമ്മയുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നു ഉണർത്തിയത്. ഞാൻ പെട്ടെന്ന് പല്ല് തേച്ചു അകത്തേക്ക് കയറി അവിടെ എടുത്ത് വെച്ചിരുന്ന ചായ കുടിച്ചു. അടുക്കളവാതിലിൽ കൂടെ പുറത്തേക്ക് ഇറങ്ങി.
ഞാൻ അഖിലിന്റെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ നിറച്ചും ആൾകാർ ആയിരുന്നു. ഞാൻ അവർക്ക് ഇടയിൽ കൂടെ വീടിനു അകത്തേക്ക് കയറി. അമ്മായിയുടെ മൃതദേഹത്തിന് അടുത്ത് ഇരുന്ന് കരയുന്ന അവന്റെ അടുത്ത് ചെന്നിരുന്നു അവനെ സമദനിപ്പിച്ചു. അവിടെ ആളുകൾ വന്നും പോയും ഇരുന്നു. എന്നെ നോക്കി ആളുകൾ അടക്കം പറയുന്നത് ഒക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ വീട്ടുകാരെ കുറിച്ച് ആയിരിക്കണം. അന്ന് മുഴുവൻ ഞാൻ അവന്റെ കൂടെ നിന്നു. ഇതിനിടക്ക് നാട്ടുകാർ കുറച്ചുപേർ ചേർന്ന് തറവാട്ടിൽ പോയി ഇളയച്ഛനെ കണ്ടു എനിക്ക് അങ്ങനെ ഒരു പെങ്ങൾ ഇല്ല എന്നു പറഞ്ഞു അവരെ ഇളയച്ഛൻ പറഞ്ഞയച്ചു. അവർ തിരിച്ചുവന്നു അഖിലിന്റെ വീട്ടിനു പുറകിൽ ചിത ഒരുക്കി. ചിത കത്തിതീരും മുൻപ് തന്നെ അവിടെ
💬 Comments
View all comments