0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 702
ഉണ്ടായിരുന്നവർ  ഓരോരുത്തരായി പിരിഞ്ഞു പോയി. ഒടുവിൽ  ഞാനും  അവനും  അവിടെ  ഒറ്റക്ക്  ആയി.  ഞാൻ  അവന്റെ  കൂടെ  അവിടെ  തന്നെ  നിന്നു.  വൈകുന്നേരം  ആയപ്പോൾ  തറവാട്ടിലെ ഡ്രൈവർ  എന്നെ  തിരക്കി അവിടേക്ക്  വന്നു.  അവനെ  അവിടെ  തനിച്ചാക്കി വരാൻ  തോന്നിയില്ല.  ഞാൻ  അവനോട്  എന്റെ കൂടെ  വരൻ  പറഞ്ഞു .  അവൻ  വരാൻ  കൂട്ടാക്കിയില്ല എങ്കിലും  ഞാൻ  അവനെ  നിർബന്ധിച്ചു  കാറിൽ കയറ്റി  തറവാട്ടിലേക്ക്  കൊണ്ടുവന്നു.  ഡ്രൈവർ  എന്നെ  തടയാൻ  നോക്കി  "ഇളയച്ഛനോട്  ഞാൻ  പറഞ്ഞോളാം " എന്ന്  പറഞ്ഞു ഞാൻ  അയാളോട്  വണ്ടി  എടുക്കാൻ  പറഞ്ഞു. ഞങ്ങൾ തറവാട്ടിൽ ചെല്ലുമ്പോൾ ഇളയച്ഛൻ ഉമ്മറത്തു തന്നെ  ഉണ്ടായിരുന്നു.  കാറിൽ  നിന്നു  ഇറങ്ങിയ  എന്നെ  കണ്ടപോയെ  ഇളയച്ഛൻ  പല്ലുകടിച്ചു എന്നെ  തുറിച്ചു നോക്കി . ഞാൻ  അത്‌  ശ്രെദ്ധിക്കാതെ കാറിൽ  ഇരുന്ന  അഖിലിനെ  പുറത്തേക്ക്  ഇറങ്ങാൻ  പറഞ്ഞു.  അഖിലിനെ കണ്ടപ്പോൾ  ഇളയച്ഛൻ  അവിടെ  നിന്നു  ഉറഞ്ഞുതുള്ളി. " ഈ  തന്തയില്ലാത്തവനെ ഇങ്ങോട്ട്  കൊണ്ടുവന്നത് എന്തിനാ........  ഇപ്പോൾ  ഇറങ്ങി കൊണം  ഇവിടെന്ന്............." ഞാൻ  ഒന്നു  പേടിച്ചെങ്കിലും പുറത്ത് കാണിക്കാതെ അവിടെ തന്നെ അവന്റ കയ്യും പിടിച്ചു നിന്നു. ഇളയച്ചൻ  ഡ്രൈവറിന്റ നേരെ തിരിഞ്ഞു. " മുതലാളി  കുഞ്ഞ് നിർബന്ധിച്ചിട്ട ഞാൻ  ഇവനെ  ഇങ്ങോട്ട് കൊണ്ടുവന്നത്.  ഇവനെയും കുട്ടി  അല്ലാതെ അവിടെനിന്നു വരില്ല  എന്നു പറഞ്ഞു  നിൽക്കുവായിരുന്നു അവിടെ " പുറത്തെ  ബഹളം  കെട്ട്  അകത്തു നിന്നു  അമ്മയും  കുഞ്ഞമ്മയും ആരതിയും  പുറത്തിറങ്ങി വന്നു.  അമ്മാവൻ  അഖിലിനെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവനെ  പിടിച്ചു വലിച്ചു  ഗേറ്റിനു പുറത്തേക്ക്  നടന്നു. എനിക്ക്  ഒന്നും 

💬 Comments

View all comments