0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 703
ചെയ്യാൻ  കഴിഞ്ഞില്ല.  പെട്ടെന്ന്  അമ്മ  മൊബൈലും ആയി  പുറത്തേക്ക്  ഇറങ്ങി  ഇളയച്ഛന്റെ  അടുത്തേക്ക്  വന്നു. " അനിയാ  ഒന്നു  നിർത്തു  ഇതാ  ഏട്ടനാ "
എന്നുപറഞ്ഞു അമ്മ  ഫോൺ  ഇളയച്ഛന്റെ കയ്യിൽ കൊടുത്തു ദേഷ്യത്തിൽ ഫോൺ  വെടിച്ചപ്പോൾ  ലൗഡ് സ്പീക്കർ ബട്ടണിൽ അറിയാതെ നോക്കിയത് ഇളയച്ഛൻ അറിഞ്ഞില്ല. അച്ഛൻ: എന്താടാ  അവിടെ ഇളയച്ഛൻ : ഏട്ടന്റെ മോൻ  ആ  പിഴച്ചവളുടെ മകനും ആയി  ഇങ്ങോട്ട്  കയറി വന്നിരിക്കുകയാ അച്ഛൻ: നീ  ഇപ്പോൾ  ഒന്ന്  അടങ്ങു.  ഞാൻ  വിവരം  എല്ലാം  അറിഞ്ഞു.....  ഇപ്പോൾ അവൻ  അവിടെ  നിക്കട്ടെ .  നാട്ടിൽ  നമുക്ക്  എതിരെ ചില നീക്കങ്ങൾ ഒക്കെ  നടക്കുന്നുണ്ട്........  ഇപ്പോൾ  തന്നെ  അവളുടെ  അന്ധ്യകർമങ്ങൾ ഒക്കെ  നടത്തിയത്  നാട്ടുകാര.......  അവൾ  ജീവിച്ചിരുന്നപ്പോൾ അച്ഛനോട് ഉള്ള  വാശിക്ക് സ്വത്ത് ഒന്നും  ചോദിച്ചു വന്നിട്ടില്ല.........  ഇപ്പോൾ  അവൾ  ഇല്ല  അവളുടെ  മകനെ  നമ്മുക്ക്  എതിരെ  നിക്കാൻ  സാധ്യത ഉണ്ട്  നമ്മുടെ  സ്വത്തുക്കൾ  ചിലപ്പോൾ  കോടതി  വിലക്കിൽ പെടും ഇളയച്ഛൻ: ഏട്ടാ  എന്നാലും  ഇവനെ  ഇവിടെ  കേറ്റി താമസിപ്പിച്ചാൽ അച്ഛൻ: പോട്ടെടാ  പെൺകുട്ടി ഒന്നും  അല്ലാലോ  നമ്മുടെ  തലയിൽ  അവൻ.........  കുറച്ച് നാൾ  കൂടെ  നിർത്തി  പതിയെ  ഒഴിവാക്കാം.......  നീ ഇപ്പോൾ  വിവേകത്തോടെ കാര്യങ്ങൾ  ചെയ്യ് ഇളയച്ഛൻ  ഫോൺ  കട്ട്  ആക്കി  അഖിലിനെ  തുറിച്ചുനോക്കി.  അമ്മ  ഞങ്ങളെ  വിളിച്ചു  അകത്തേക്ക്  നടന്നു . അഖിൽ  അപ്പോഴും  കരയുക ആയിരുന്നു.  അമ്മ  അവനെ  സമദനിപ്പിച്ചു  ഇളയമ്മ  ഇളയച്ഛനെ  പേടിച്ചു  അവനോട് മിണ്ടാൻ ഒന്നും  നിന്നില്ല. പക്ഷെ ആരതി  അവനോട്  നല്ല  അടുപ്പം  കാണിച്ചു അമ്മയോടൊപ്പം 

💬 Comments

View all comments