Chapter Title : സോൾ മേറ്റ് [Danmee]
എടുത്തു. അടുത്ത ദിവസം തന്നെ തിരിച്ചുപോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞാൻ. അപ്പോൾ അമ്മ എന്റെ അടുത്തു വന്നു പറഞ്ഞു.
" നീ വേണമെങ്കിൽ പൊക്കോ അവളും കുഞ്ഞും ഇവിടെ നിൽക്കട്ടെ..... നിങ്ങൾ വന്നിട്ട് അധികം ദിവസം ഒന്നും ആയില്ലല്ലോ "
അച്ഛനും അത് തന്നെ പറഞ്ഞപ്പോൾ എതിർത്തിട്ട് കാര്യം ഇല്ല എന്ന് തോന്നി. എയർപോർട്ടിലേക്ക് ഇറങ്ങാൻ സമയത്ത് ആരതി എന്നോട് വന്നു ചോദിച്ചു.
" ഏട്ടാ അഖിലേട്ടനെ കുറിച്ച് വല്ല വിവരവും ഉണ്ടോ "
ഞാൻ നിഖിലയെ ഒന്നു നോക്കിയിട്ട് കാറിലേക്ക് കേറി
ഞാൻ തിരിച്ചു സ്പെയ്നിൽ വന്നു . എന്തോ മനസ് എന്റെ കൂടെ ഇല്ലായിരുന്നു. ഞാൻ ഡോക്ടർനെ കണ്ട് നിഖിലയുടെ ഇപ്പോഴത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു.
കുറച്ചു നാൾ കഴിഞ്ഞു നാട്ടിൽ നിന്നു ഒരു കാൾ വന്നു. അമ്മയും നിഖിലയും കൂടെ ടൗണിൽ പോയി തിരിച്ചു വരുമ്പോൾ കാർ പഞ്ചറായകാരണം ബസ്സിൽ കയറി വീട്ടിൽ വരുമ്പോൾ ഏതോ ഒരുത്തൻ അവളോട് അപമാറിയതയായി പെരുമാറി. അവൾ അവനെ ബസ്സിൽ നിന്നു എടുത്ത് പുറത്ത് കളഞ്ഞു. അച്ഛൻ ഒക്കെ ഇടപെട്ട് അത് ആകെ കുഴപ്പം ആക്കി. ഞാൻ അടുത്ത ഫ്ലൈറ്റ് പിടിച്ചു നാട്ടിലേക്ക് ചെന്നു. ആരോടും പറയാതെ ചെന്നത് കൊണ്ട് എയർപോർട്ടിൽ നിന്നു ഞാൻ ഒരു ടാക്സിയിൽ ആണ് വീട്ടിലേക്ക് ചെന്നത്. ഞാൻ ചെല്ലുമ്പോൾ അവൾ എന്റെ റൂമിൽ കുഞ്ഞുമായി ഇരിക്കുക ആയിരുന്നു. എന്നെ കണ്ട അവൾ എഴുന്നേറ്റ് നിന്നു ചോദിച്ചു.
" എന്താ പെട്ടെന്ന് വന്നത അതിനും മാത്രം ഉള്ള പ്രശനം ഒന്നും ഉണ്ടായില്ല
💬 Comments
View all comments