0%

Chapter Title : സോമന്റെ ആത്മാവ് 1 [സ്പൾബർ]

Author : Spulber Read All Parts 255.8K

ചോദിക്കാനുണ്ട്..

നാവ് പൊന്തുന്നില്ല..പക്ഷേ അവന്റെ മനസ് വായിക്കാൻ കഴിവുള്ളവനായിരുന്നു സോമന്റെ ആത്മാവ്..

“എടാ അനിക്കുട്ടാ… ആത്മാവിനെ ആർക്കും കാണാൻ പറ്റില്ല… പക്ഷേ എന്റെ ആത്മാവിനെ നിനക്ക് കാണാം… നിനക്ക് മാത്രം… നമ്മൾ തമ്മിൽ ഒരാത്മ ബന്ധമുണ്ടായിരുന്നത് കൊണ്ട് മാത്രമാണത്…

പരസ്പരം ചതിക്കാത്ത, എന്ത് പ്രശനത്തിനും കൂടെ നിന്ന നല്ല സുഹൃത്തുക്കളായിരുന്നില്ലേ നമ്മൾ…”..

“ആ… ആശാനേ….ആശാനെന്തിനാ… എ… എന്നെ… കാണാൻ… വന്നത്… ?”..

ഒട്ടേറെ നേരത്തെ ശ്രമഫലമായി അനിക്കുട്ടന്റെ നാവിന്റെ കെട്ട് വിട്ടു..അവൻ വിറയലോടെയാണ് ചോദിച്ചത്..

“കാര്യമുണ്ട് അനിക്കുട്ടാ… കുറേ കാര്യമുണ്ട്… നീയെന്നെ സഹായിക്കണം… ജീവിച്ചിരിക്കുമ്പോ എല്ലാ കാര്യത്തിനും എന്റെ കൂടെ നിന്ന നീ ഇതിനും എന്റെ കൂടെ

നിൽക്കണം… “..

“എന്താ ആശാനേ… ?”..

അനിക്കുട്ടനിപ്പോ കുറച്ചൊക്കെ ധൈര്യം വന്നാരുന്നു..എന്നാലും കിടക്കയിൽ നിന്ന് എണീക്കാൻ മാത്രമുള്ള ധൈര്യമൊന്നും അവന് വന്നതുമില്ല..

“ നീ ആ പോലീസ് കാരനോട് പറയുന്നത് ഞാൻ കേട്ടു… ശരിയാ… നീ സംശയിച്ചത് ശരിയാ… ഞാൻ ആത്മഹത്യ ചെയ്തതല്ലെടാ… എന്നെ കൊന്നതാ… “..

അനിക്കുട്ടൻ ചാടിയെണീറ്റു.. അവന്റെ തളർച്ചയും പേടിയുമെല്ലാം പമ്പ കടന്നു..

“ആരാ… ആരാ ആശാനേ ഇത് ചെയ്തത്… ?..ആരാ എന്റാശാനെ കൊന്നത്… ?”..

അനിക്കുട്ടന്റെ രക്തം തിളച്ചു..

“അനിക്കുട്ടാ… നീ സംശയിച്ചതെല്ലാം ശരിയാ… നമ്മൾ ബാറിൽ നിന്ന് പോരുമ്പോ എന്റെ കയ്യിൽ മദ്യക്കുപ്പിയോ വിഷക്കുപ്പിയോ ഒന്നും ഇല്ലായിരുന്നു… പക്ഷേ എനിക്ക് വേണ്ടി അതെല്ലാം എന്റെ വീട്ടിൽ ഒരുക്കി വെച്ചിരുന്നു…”..

താൻ സംശയിച്ചത് ശരിയാകുന്നതറിഞ്ഞ് അനിക്കുട്ടൻ ജാഗരൂഗനായി..

“എന്താ ആശാനേ സംഭവിച്ചത്… ?”..

ജീവനുള്ള സോമനോട് സംസാരിക്കും പോലെയാണ് അനിക്കുട്ടൻ ചോദിച്ചത്.. ഇതൊരാത്മാവാണെന്ന്

💬 Comments

View all comments