0%

Chapter Title : സോമന്റെ ആത്മാവ് 1 [സ്പൾബർ]

Author : Spulber Read All Parts 109K

കൊഴുപ്പിക്കുന്നത് സോമേട്ടന്റെ ഒരേ ഒരു പെങ്ങൾ ജയയാണ്.. ഓ.. വലിയ ഗുണമൊന്നുമില്ല എന്ന് പിറുപിറുത്ത് കുറച്ച് പേരൊക്കെ തിരിച്ച് കയറി..

ചിലർ ജയയുടെ ദുഖത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കല്ലിന് കാറ്റ് പിടിച്ചത് പോലെ അവിടെത്തന്നെ നിന്നു..

ആരും ആരേയും നിയന്ത്രിക്കേണ്ട ആവശ്യമൊന്നുമില്ലെങ്കിലും മെമ്പർ നൗഷാദ് ഓടി നടന്ന് തന്റെ സാനിധ്യം എല്ലാവരേയും ബോധ്യപ്പെടുത്തി.. സ്ത്രീജനങ്ങൾക്കിടയിൽ കിടന്ന് വിരകുന്ന നൗഷാദിനെ കണ്ട് കാർന്നോമാർക്ക് കലി കയറിയെങ്കിലും അവൻ മെമ്പറാണല്ലോന്നോർത്ത് അവരങ്ങ് ക്ഷമിച്ചു..

ഇനി പോലീസ് വരുന്നത് വരെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നിലാവത്തഴിച്ച് വിട്ട കോഴിയെപ്പോലെ നാട്ടുകാർ സോമന്റെ പറമ്പിലൂടെ അങ്ങിങ്ങ് നടന്നു..

✍️✍️✍️..ഉച്ചത്തിലുള്ള ഒരു നിലവിളി കേട്ട് മീനാക്ഷിയമ്മ മകൻ അനിക്കുട്ടന്റെ മുറിയിലേക്ക് കുതിച്ചെത്തി.. അവിടെ കണ്ണും വായും തുറന്ന് അനക്കമില്ലാതെ കട്ടിലിൽ കിടക്കുകയാണ് ഒരേയൊരു സന്താനം അനിക്കുട്ടൻ..

“പൊന്നു മോനേ… അമ്മേടെ കുട്ടനെന്ത് പറ്റിയെടാ… ?..അമ്മേ തനിച്ചാക്കി നീ പോയോടാ…?”..

ഇത്ര ചെറുപ്പത്തിൽ തന്റെ മകൻ പരലോകം പൂകിയോ എന്ന സന്ദേഹത്തിൽ മീനാക്ഷിയമ്മ അവനെ കുലുക്കിക്കൊണ്ട് അലമുറയിട്ടു..

“അ… അമ്മേ… സോ…”..

അനിക്കുട്ടൻ എന്തോ പറയാൻ ശ്രമിച്ചത് കണ്ട് മീനാക്ഷിയമ്മക്ക് സമാധാനമായി.. അവർ അവനെ പിടിച്ച് ശക്തിയായി കുലുക്കിക്കൊണ്ട് ഇഹലോകത്തേക്ക് മടക്കിക്കൊണ്ട് വന്നു..

“എന്താടാ അനിക്കുട്ടാ… എന്താ നിനക്ക് പറ്റിയത്… ?”..

വേവലാതിയോടെ മീ..അമ്മ ചോദിച്ചു..

“അമ്മേ… സോ…”..

അത്രയും പറയാനേ അനിക്കുട്ടന് പറ്റുന്നുള്ളൂ.. സോ വെച്ച് തുടങ്ങുന്ന അനേകം വാക്കുകളും വാചകങ്ങളും ഒറ്റനിമിഷം കൊണ്ട് മീ..അമ്മയുടെ ചിന്താമണ്ഡലത്തിലൂടെ കടന്ന് പോയി..അതിലൊന്നും മകൻ ഉദ്ദേശിച്ച സോ കണ്ടെത്താൻ അവർക്കായില്ല..

“മോനേ… എന്താടാ പറ്റിയത്… ?..

തെളിച്ച് പറയെടാ

💬 Comments

View all comments