Chapter Title : സോമന്റെ ആത്മാവ് 1 [സ്പൾബർ]
താൻ കേൾക്കേണ്ടിവരുമെന്ന് അവനറിയാം..മൂന്നാല് തവണ അവനാ തെറി കേട്ടിട്ടുമുണ്ട്..എന്നാലും പൂസായ ആശാനെ വഴിയിലിട്ട് പോരാനൊന്നും അനിക്കുട്ടൻ തയ്യാറല്ല..
ഏത് പ്രതിസന്ധിയിലും അവൻ ആശാന്റെ കൂടെക്കാണും..ആശാനും അവനോട് വല്ലാത്ത സ്നേഹമാണ്..ആ ആശാനാണ് കാലയവനികക്കുള്ളിൽ മറഞ്ഞതെന്ന് അവന് വിശ്വസിക്കാനായില്ല.. കുളിയും കഴിഞ്ഞ് ചായ കുടിക്കാനൊന്നും നിൽക്കാതെ നൂറേ നൂറിലാണവൻ ആശാന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചത്..
അനിക്കുട്ടൻ മരണ വീട്ടിലെത്തുമ്പോ അടുത്ത റൗണ്ട് കരയാനായി സുധ ജഡത്തിനരികിൽ ഹാജറുണ്ട്.. അവൾ രംഗത്തേക്ക് വന്നതോടെ അവിടെ ഒരോളമുണ്ടായി..സോമന്റെ പെങ്ങൾ ജയയുടെ കരച്ചിൽ അത്ര പോരായിരുന്നു..അവളുടെ കരച്ചിലിന്റെ ഊഴം കഴിഞ്ഞ് അടുക്കളയിലിരുന്ന് വെട്ടി വിഴുങ്ങുകയാണ്..പതിയെ തുടങ്ങിയ സുധ മുന്നിൽ വിഷണ്ണനായി നിൽക്കുന്ന അനിക്കുട്ടനെക്കണ്ട് കരച്ചിലിന്റെ വോള്യം കൂട്ടി..
“അനിക്കുട്ടാ… നിന്റെ ആശാൻ പോയെടാ… ഹയ്യോ… ഇനി എനിക്കാരുണ്ടോ… ?”..
സുധ അലമുറയിട്ടു.. നിനക്ക് ഞാനുണ്ടെടീ എന്ന് അവിടെക്കൂടിയ പുരുഷപ്രജകളെല്ലാം മനസിൽ അലറി..
അനിക്കുട്ടൻ നിർനിമേഷനായി ആത്മാവ് നഷ്ടപ്പെട്ട ആശാനെ നോക്കി നിന്നു..ഇന്നലെ രാത്രി താനിവിടെകൊണ്ട് വന്ന് കിടത്തിയ മനുഷ്യനാണീ അനക്കമില്ലാതെ കിടക്കുന്നത്..എന്നാലും എന്തിനാണ് ആശാനിത് ചെയ്തത്..?.
ഇന്നലെ നല്ല സന്തോഷത്തിലായിരുന്നു ആശാൻ.. ബാറിൽ നിന്ന് ഇവിടെ എത്തുവോളം ബൈക്കിന് പിന്നിലിരുന്ന് പാട്ടായിരുന്നു.. ഇവിടെ കൊണ്ട് വന്ന് ഇറക്കിയിട്ടും തന്നെ പിടിച്ച് നിർത്തി പാടി..
സുധേച്ചി ഭദ്രകാളിത്തുള്ളി ഇറങ്ങിവരുമെന്ന് പേടിച്ച് വേഗം സ്കൂട്ടാവുകയായിരുന്നു..
മരിക്കുന്നതിനെ കുറിച്ചെന്നല്ല, ഒന്നിനും കുറിച്ചും ആശാന് ചിന്തയില്ലായിരുന്നു..നല്ല സന്തോഷത്തിൽ അടിച്ച് പൊളിച്ച് തന്നെയാണ് ജീവിച്ചത്.. കുട്ടികളില്ല എന്ന വിഷമം പോലും ആശാനില്ലായിരുന്നു..കള്ള് കുടിയുടെ കാര്യത്തിൽ ചില അസ്വാരസ്യങ്ങളൊക്കെ ഉണ്ടെങ്കിലും സുധേച്ചിയുമായി നല്ല സ്നേഹത്തിൽ തന്നെയായിരുന്നു.. പിന്നെന്തിനാണ് ആശാനീ പണി ചെയ്തത്..?.
മെമ്പർ
💬 Comments
View all comments