0%

Chapter Title : സോമന്റെ ആത്മാവ് 2 [സ്പൾബർ]

Author : Spulber Read All Parts 167.1K

തന്നെ ആശാന്റെ മുഖത്തേക്കാണ്..സോമൻ അതേ ഇരിപ്പ് തന്നെ..

ഇപ്പോൾ സമയം രാവിലെ പതിനൊന്ന് മണിയാണ്.. അനിക്കുട്ടൻ തൽക്കാലം കുറച്ച് ദിവസത്തേക്ക് ലീവാണെന്നാണ് അമ്മയോട് പറഞ്ഞത്.. മീ..അമ്മക്കത് അത്ര പിടിച്ചിട്ടില്ല… സോമൻ ചത്തെന്ന് വെച്ച് നീയെന്തിനാടാ എരപ്പേ പണി ലീവാക്കുന്നതെന്ന് മകനോട് ചോദിക്കാൻ മീ..അമ്മ ആഞ്ഞതാണ്..

പിന്നെ അവന്റെ മുഖത്ത് ആശാൻ ചത്തതിലുള്ള സങ്കടം വാരിത്തേച്ചത് കൊണ്ട് തൽക്കാലം അവർ അടങ്ങി..

“ആശാനേ… ഇതൊരു കൊലപാതകമായിട്ടും പോലീസിൽ പരാതി കൊടുക്കണ്ടാന്ന് തന്നെയാണോ ആശാന്റെ അഭിപ്രായം… ?”..

പറഞ്ഞ് വന്നതിന് തുടർച്ചയായി അനിക്കുട്ടൻ ചോദിച്ചു..

“അനിക്കുട്ടാ… ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എസ് ഐ നാസറിന്റെ ടേബിളിലുണ്ട്… അതിൽ വ്യക്തമായി എന്റെ മരണകാരണം പറഞ്ഞിട്ടുണ്ട്… മദ്യത്തിൽ വിഷം ചേർത്ത് കുടിച്ച് ഞാൻ മരിച്ചൂന്ന്…

ആ കുപ്പിയിലും ഗ്ലാസിലും എന്റെ വിരലടയാളവുമുണ്ട്… യാതൊരു ബലപ്രയോഗവും നടന്നിട്ടുമില്ല… എന്റെ ശരീരത്തിൽ ഒരു പരിക്കുമില്ല… പിന്നെ എന്ത് പറഞ്ഞ് നമ്മൾ പരാതി കൊടുക്കും… ?”..

ചത്തെങ്കിലും ആശാന് വിവരമുണ്ട് എന്ന് അനിക്കുട്ടന് തോന്നി..

“ പോലീസിൽ പരാതി കൊടുത്തിട്ടൊന്നും ഒരു കാര്യവുമില്ല… നമ്മൾ പറയുന്നതിന് തെളിവോ ദൃക്സാക്ഷികളോ ഇല്ല…”...

“ അപ്പോ പിന്നെ ആശാനെ കൊന്നവർ സുഖിച്ച് ജീവിക്കട്ടേന്നോ…?”..

“എന്നല്ല… നിയമപരമായി അവരെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല…”..

“പിന്നെ… ?”..

“പക്ഷേ അവരെ വെറുതെ വിടാൻ പാടില്ല… അവർ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാനാ പ്ലാൻ… അതിനീ സോമൻ ചാവണം…”..

അനിക്കുട്ടൻ അന്തം വിട്ട് ആശാനേ നോക്കി.. ഇയാൾ ചത്തില്ലേ..?.

“സോറി… വികാരവിക്ഷോഭം കൊണ്ട് പറഞ്ഞ് പോയതാ… അനിക്കുട്ടാ… ഒരു പോലീസും വേണ്ട… അവർക്കുള്ള ശിക്ഷ

💬 Comments

View all comments