0%

Chapter Title : സോമന്റെ ആത്മാവ് 1 [സ്പൾബർ]

Author : Spulber Read All Parts 103K

സോമന്റെ ആത്മാവ്.. സ്പൾബർ..

( ഗയ്സ്.. ചെറിയൊരു പ്രശ്നം പറ്റി.. ഫോണിൽ എഴുതി വെച്ചിരുന്നതെല്ലാം മാഞ്ഞ് പോയി..വല്ലാത്ത സങ്കടമായി..എത്ര ദിവസം മെനക്കെട്ടെഴുതിയാന്നറിയോ..എന്താണ് സംഭവിച്ചതെന്ന് മനസിലാവുന്നില്ല… മധുരം അതിമധുരവും, പ്രണയവും പൂക്കളും ഒക്കെ അടുത്ത പാർട്ട് ഏകദേശം പൂർത്തിയാവാറായതാണ്..എല്ലാം പോയി..ഇനി വീണ്ടും എഴുതിത്തുടങ്ങണം…

അതിന് സമയമെടുക്കും.. സോമന്റെ ആത്മാവ് എന്ന ഈ കഥ മുമ്പെങ്ങോ എഴുതി സേവ് ചെയ്ത് വെച്ചിരുന്നതാണ്..അത് കൊണ്ട് ഇത് മാത്രം നഷ്ടപ്പെട്ടില്ല… മറ്റേ കഥകളുടെ ബാക്കി വൈകാതെ തരാം..സ്പൾബർ..)

✍️✍️✍️… സോമൻ ആത്മഹത്യ ചെയ്തു..!!.. ഈ നടുക്കുന്ന വാർത്തയുമായാണ് അന്ന് നേരം പുലർന്നത്.. കേട്ടവർ കേട്ടവർ സോമന്റെ വീട്ടിലേക്ക് കുതിച്ചു.. രാത്രിയിലെപ്പോഴോ സോമന്റെ ആത്മാവ് കാലൻ വന്ന് കൊണ്ട് പോയിരുന്നു..

അയാളുടെ മരവിച്ച ജഡമാണ് ഓടിക്കൂടിയ നാട്ടുകാർ കണ്ടത്.. തൊട്ടയൽവാസിയായ വാർഡ് മെമ്പർ നൗഷാദ് അപ്പത്തന്നെ പോലീസിൽ വിളിച്ച് കാര്യം പറഞ്ഞു..

അവിടെ കൂടിയ ഏതൊരാൾക്കും മരിച്ച് കിടക്കുന്ന സോമൻ ആത്മഹത്യ ചെയ്തതാണെന്ന് മനസിലാവും.. കാരണം വീടിന്റെ സിറ്റൗട്ടിലാണ് സോമൻ കിടക്കുന്നത്..അടുത്ത് തന്നെ മദ്യക്കുപ്പിയും ഒരു വിഷക്കുപ്പിയുമുണ്ട്..

ഒഴിച്ചടിച്ച ഗ്ലാസും.. മദ്യത്തിൽ വിഷം ചേർത്തടിച്ചാണ് സോമൻ തട്ടിപ്പോയത്..

പോലീസ് വരുന്നത് വരെ നാട്ടുകാർ സോമൻ സ്വയം പരലോകം പൂകിയതിനെ കുറിച്ച് ചർച്ച തുടങ്ങി..

“ ഇവനിതെന്തിന്റെ കേടാ സുകൂ… ഇങ്ങിനെ മരിക്കാൻ മാത്രം എന്ത് പ്രശ്നാ ഇവന്… ?”..

അയലോക്കക്കാരൻ വിജയൻ അടുത്ത് നിൽക്കുന്ന സുകുവിനോട് ചോദിച്ചു..

“ ഞാനും അതാ ആലോചിക്കുന്നത്.. ഇന്നലെ വൈകിട്ട് വരെ ഞാൻ സോമനെ കണ്ടതാ… അപ്പഴൊന്നും ഒരു പ്രശ്നവും ഉള്ളതായി എനിക്ക് തോന്നിയില്ല… “..

നോട്ട് ദ

💬 Comments

View all comments