0%

Chapter Title : സോണാഗച്ചി [Parvathi]

Author : Parvathi Read All Parts 581

"മൗലികാമ്മയോട് പറഞ്ഞുകൊടുക്കരുത്....."

"എന്ത്?...."അബ്രാം അവളെ മുഖം ചരിച്ചു നോക്കി.....മാധുരി അപമാനത്തിൽ തല കുനിച്ചു,... അല്പനേരം കഴിഞ്ഞതും അവൾ എഴുന്നേറ്റു അഴിച്ചിട്ടിരുന്ന വസ്ത്രങ്ങൾ ധരിച്ചു....അബ്രാമിന്റെ അരികിൽ കിടക്കുമ്പോൾ മാധുരി ചിന്തകളിലായിരുന്നു....ആദ്യമായാണ് ഒരാൾ തന്നെ രാത്രിക്ക് മുഴുവനായി വാങ്ങുന്നത്.....അന്ന് രാത്രിയിൽ മാധുരി ഇടയ്ക്കിടെ ഉണർന്നു, അരികിൽ ഉറങ്ങുന്ന മനുഷ്യനെ നോക്കി....സോണാഗച്ചിക്കും അതിലെ വേശ്യകൾക്കും ഉറക്കമില്ലായിരുന്നു,

.

.

രാവിലെ മാധുരി എഴുന്നേൽക്കുന്നതിന് മുമ്പേ അബ്രാം എഴുന്നേറ്റു വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങി.... ഘർവാലി മൗലിക അവനെ കാത്ത് പുറത്തു നിൽപ്പുണ്ടായിരുന്നു

"എങ്ങനെ ഉണ്ടായിരുന്നു സാബ്....."മൗലിക എളിമയോടെ അവനുമുന്നിൽ തൊഴുതു നിന്നു....

"നന്നായിരുന്നു.... ഇവൾക്ക് എന്ത് പ്രായമുണ്ട്....."

"ഇരുപത്തി നാല്..... മൂന്നു വർഷമായി ഇവിടെയുണ്ട്...."

"മ്മ്മ്മ്....."അബ്രാം ഗൗരവത്തോടെ മൂളി..പേഴ്സിൽ നിന്നും ആയിരത്തിന്റെ നാല് നോട്ടുകളെടുത്ത് മൗലികയുടെ കൈയിൽ വച്ചു കൊടുത്തു....അവരുടെ കണ്ണ് മിഴിഞ്ഞു....ഘർവാലികളുടെ കൈയിൽ അഞ്ഞൂറിന്റെ ഒരു നോട്ട് ലഭിക്കുന്നതു തന്നെ അപൂർവ്വമായിരുന്നു....

നക്കിയും തൊട്ടും പെറുക്കിയും ചില്ലറകളുമായി വേശ്യകളെ അനുഭവിക്കാൻ വരുന്നവരുടെ കൈയിൽ എവിടന്ന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട്....അന്ന് ഒരു മണിക്കൂറിന് വേശ്യകളുടെ മൂല്യം നൂറും നൂറ്റിയമ്പതും ഒക്കെ ആയിരുന്നു

.

.

മാധുരി എഴുന്നേൽക്കുമ്പോൾ ഖാലിദ് മടങ്ങിയിരുന്നു....വളർന്ന മാംസപിണ്ടത്തെ ശരീരത്തിലേക്ക് കുത്തി കയറ്റുന്നവരെ മാധുരി ഓർത്തിരിക്കാറില്ല.... ഇരുട്ടി വെളുക്കുമ്പോഴേക്കും മറന്നു കളയും,...കടിച്ചതിന്റെയും നഖം ആഴ്ന്നു മുറിഞ്ഞതിന്റെയും പാടുകൾ ബാക്കിയാകുമെങ്കിലും അത് സമ്മാനിച്ച വ്യക്തികളെ അവൾ മനഃപൂർവം മറവിയുടെ ആഴങ്ങളിൽ പൂഴ്ത്തി വക്കും....

എന്നിട്ടും അബ്രാം മൗലികക്ക് കൊടുത്തതിന്റെ നാലിലൊന്ന് ഭാഗം കൈയിൽ കിട്ടിയതും മറവിയുടെ ആഴങ്ങളിൽ പൂഴ്ത്തി വച്ച അബ്രാം ഖാലിദ് കുഴി തോണ്ടി പുറത്തേക്ക് പൊന്തി വന്നു....മുലച്ചാൽ

💬 Comments

View all comments