Chapter Title : സൂക്ഷിക്കുക [Amal Srk]
ഡാൻസ് ടീച്ചർ..
ഓക്കേ.. എന്താ പേര്..?
രഞ്ജിനി മേടം ചോദിച്ചു.
എന്റെ പേര് അദിതി രവി.
വാ അകത്തിരിക്കാം.
മേടം അവരെ അകത്തേക്ക് ക്ഷണിച്ചു.
അദിതി വീടിന്റെ ഉള്ളിലാകെ സൂക്ഷ്മമായി വീക്ഷിച്ചു. പഴയ തറവാട് പോലുണ്ട്.
ഈ സമയം ഒരു പ്രായ മായ മനുഷ്യൻ അവിടേയ്ക്ക് വന്നു. അയാളെ കാണാൻ ഒരു 70 വയസ് പ്രായം വരും.
രഞ്ജിനി മോളെ ആരാ ഇത്..?
അയാൾ ചോദിച്ചു.
ഇത് എന്റെ മോളെ ഡാൻസ് പഠിപ്പിക്കാൻ വന്ന പുതിയ ഡാൻസ് ടീച്ചറാ.. പേര് അദിതി..
ആഹ്..
തല തിരിച്ചുകൊണ്ട് അയാൾ പോയി.
ഇത് എന്റെ അമ്മായിഅച്ഛനാ കേശവൻ. രണ്ട് ആൺ മക്കളാ അമ്മായിഅച്ഛന്. മൂത്തത് ഗണേഷ് ഒമാനിൽ ബിസ്സിനെസ്സ് ആണ് ഭാര്യയും മൂത്ത മകനും അവിടെ തന്നെ. ഇളയ മകനെ ഇവിടെ നിർത്തി പഠിപ്പിക്കുവാ..
രണ്ടാമത്തേ മകൻ സുരേന്ത്രൻ . എന്റെ ഭർത്താവ്. ഷാർജയിലെ ഒരു പ്ലാസ്റ്റിക് കമ്പനിയിലെ സൂപ്പർവൈസാറാ ഞങ്ങൾക്ക് ഒരു മകളാ അനിഖ. അവള് പഠിക്കുന്നത് ഷാർജയിൽ തന്നെയാ.. ഇപ്പൊ രണ്ടു മാസത്തെ വെക്കേഷന് വന്നതാ.
ഓ ശെരി മേടം. എന്നിട്ട് മോൾ എവിടെ..?
അദിതി ചോദിച്ചു.
അവൾ അകത്തുണ്ട്. ഞാൻ വിളിക്കാം.
മോളെ അനിഖാ.. ഇങ്ങ് വാ..
രഞ്ജിനി മകളെ വിളിച്ചു.
അനിഖ അവിടേയ്ക്ക് വന്നു.
എന്താ അമ്മേ..?
അവൾ ചെറിയ ശബ്ദത്തിൽ ചോദിച്ചു.
ഇതാണ് നിന്നെ ഡാൻസ് പഠിപ്പിക്കാൻ വന്ന ടീച്ചർ. പേര് അദിതി.
ഹായ് ടീച്ചർ..
അനിഖ പറഞ്ഞു.
ഹായ് മോളു..
അദിതി തിരിച്ചും ഹായ് പറഞ്ഞു.
അപ്പൊ ഫീസിന്റെ കാര്യം എങ്ങനാ..?
രഞ്ജിനി ചോദിച്ചു.
അതൊക്കെ മേടം ഇഷ്ടമുള്ളത് കൊടുത്താൽ മതി. അല്ലെ അദിതി..?
അജു അദിതിയെ നോക്കി ചോദിച്ചു.
അതെ.. യതെ...
മുഖത്ത് കൃതിമ ചിരി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
നിങ്ങൾക്ക് എന്തെങ്കിലും കുടിക്കാൻ എടുക്കണോ..?
വേണ്ട മേടം ഞങ്ങൾ കുടിച്ചിട്ടാ വന്നത്.
അജു പറഞ്ഞു.
ശെരി മേടം നാളെ മുതൽ ഞാൻ ക്ലാസ്സ് തുടങ്ങാം..
അദിതി ക്ലാസ്സിന്റെ കാര്യം പറഞ്ഞു.
യാത്ര പറഞ്ഞതിന് ശേഷം ഇരുവരും അവിടെ നിന്നിറങ്ങി.
വീടിന്റെ
💬 Comments
View all comments