0%

Chapter Title : സൂക്ഷിക്കുക [Amal Srk]

Author : amal Read All Parts 273
പുറത്തെത്തിയപ്പോൾ അദിതി അവന്റെ തലക്ക് ഒരു കിറുക്ക് കൊടുത്തു.
എന്താടി...? വേദനകൊണ്ട് അവൻ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു. ഫീസിന്റെ കാര്യം ചോദിച്ചപ്പോൾ മോൻ എന്താ പറഞ്ഞത്..? ഇഷ്ടമുള്ളത് കൊടുത്താൽ മതീന്നോ..? അവൾ ദേഷ്യത്തിടെ ചോദിച്ചു. എടി പൊട്ടി പെണ്ണേ.. മേടം വലിയ കാശ് കാരിയാണെന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ.. മകളെ നല്ല രീതിയിൽ ഡാൻസ് പഠിപ്പിച്ചാലുണ്ടല്ലോ കൂടുതൽ സാലറി അവര് തരും. നമ്മള് ചാടി കയറി ഒരു സാലറി പറയുന്നതിനെ കാളും നല്ലത് അവർക്ക് ഇഷ്ടമുള്ള ഒരു വലിയ തുക തരുന്നതല്ലേ...? അവര് കൂടുതൽ സാലറി തരുമെന്ന് നിനക്ക് ഉറപ്പുണ്ടോ..? അവൾ സംശയത്തോടെ ചോദിച്ചു. ഉറപ്പുള്ളത് കൊണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്. എടി ഇവരക്കേ വലിയ അഭിമാനികളാ.. പത്രാസിന്റെ കാര്യത്തിൽ ഒരു കുറവും കാണിക്കില്ല. അവർക്ക് നിന്നെ നല്ല പോലെ ബോധിച്ചാൽ പിന്നെ ഞാൻ പറയേണ്ടതില്ലല്ലോ...? ഹം.. കാശിന്റെ കാര്യത്തിൽ അവര് പിശുക്കുമെന്ന് തോനുന്നില്ല. എനി എങ്ങാനം പിശുക്കിയാലുണ്ടല്ലോ..? തമാശ ഭാവത്തിൽ അവന് ഭീഷണി കൊടുത്തു. രാത്രി അദിതിയുടെ വീട്ടിൽ. അമ്മയും, അച്ഛനും സോഫയിൽ ഇരുന്ന് ടീവി കാണുകയാണ്. അദിതി അവിടേയ്ക്ക് ചെന്നു. അച്ഛാ അമ്മേ.. നാളെ മുതൽ ഞാൻ ജോലിക്ക് പോകും. ഇനിമുതൽ വെറുതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നു എന്ന് പറഞ്ഞ് കളിയാക്കാൻ വരണ്ട.. അദിതി ഗമയിൽ പറഞ്ഞു. ഇത് നീ നേരത്തെ പറഞ്ഞതല്ലേ.. അമ്മ പറഞ്ഞു. അല്ലാ.. ഇവിടെ ചിലർക്കൊക്കെ എന്നെ പുച്ഛമായിരുന്നല്ലോ..? അച്ഛനെ നോക്കികൊണ്ട് അവൾ പറഞ്ഞു. തന്നെ ഉദ്ദേശിച്ചാണ് മകൾ പറഞ്ഞതെന്ന് അച്ഛന് മനസ്സിലായി. അത് കേട്ട് അയാൾ ചിരിച്ചു. നീ ജോലിക്ക് പോകാൻ തീരുമാനിച്ചത് ഏതായാലും നന്നായി. ഇനിമുതൽ ഫെയ്ഷ്യൽ ചെയ്യണം, ലിപ്സ്റ്റിക്ക് വാങ്ങണം എന്നൊന്നും പറഞ്ഞ് ഏറ്റെടുക്കെ കാശിന് വരില്ലല്ലോ.. ഇല്ല... നിർത്തി. അദിതി പറഞ്ഞു. ശേഷം അവൾ റൂമിലേക്ക് പോയി.
കണ്ണാടിയിൽ നോക്കി. കുറച്ചു സമയം കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചു. ശേഷം സ്വയം പറഞ്ഞു.അദിതി നാളെ മുതൽ നീ പണിയെടുത്തു ജീവിക്കാൻ പോകുന്നു. അവൾ വീണ്ടും പുഞ്ചിരിച്ചു. പിറ്റേന്ന് രാവിലെ അവൾ നേരത്തെ എഴുന്നേറ്റു. കുളിച്ചൊരുങ്ങി. ഒരു

💬 Comments

View all comments