Chapter Title : സൂര്യ വംശം 1 [സാദിഖ് അലി]
ആ വൃതികെട്ടവൻ വിളിച്ചിരുന്നു.."
"ആരു.."?
" ആ.. അമർനാഥ്.. ഇന്ന് രാത്രി പത്ത് മണിക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് കേറി പോരാൻ.."
"രാത്രി പത്തിനൊ"..?
" ഉം.."
"ഇപ്പൊ തന്നെ ആയല്ലൊ ... നീ പോവ്വാണൊ അപ്പൊ"?..
" ആ.. അല്ലാതെന്ത് ചെയ്യാൻ.."
"ഉം.. ശരി ഭക്ഷണം കഴിക്കാം.. വാ"!.. ചിത്ര അവളേം വിളിച്ച് ഹാളിലേക്ക് ചെന്നു..
അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. ശേഷം അഞ്ചലിയിറങ്ങി..
ശ്രീ മുലം തിരുനാൾ വലിയവർമ്മ തമ്പുരാന്റെ യും ലക്ഷ്മി അമ്മതമ്പുരാട്ടിയുടേയും ഇരട്ട പെണ്മക്കളായി തെക്കേടത്ത് മന എന്ന കൊട്ടാരത്തിൽ ജനിച്ച ചിത്രയും അഞ്ചലിയും. രാജകുടുമ്പം.
രാജഭരണമൊക്കെ മണ്മറഞ്ഞെങ്കിലും നാട്ടിൽ ഇവർക്ക് പ്രത്യേക പരിഗണനയുണ്ട് ഇപ്പോഴും. അളക്കാനാകാത്ത സ്വത്തുക്കൾ ഉണ്ടെങ്കിലും അതെല്ലാം കൈകാര്യം ചെയ്യുന്നത് ലക്ഷ്മിയമ്മയുടെ സഹോദരൻ ഗംഗാദരമേനോനും അയാളുടെ മകൻ അമർനാഥ് മേനോനും ആണു. രാജകുടുമ്പത്തിന്റെ പേരിൽ ഷൈൻ ചെയ്യുന്നത് അമർനാഥും അച്ചൻ ഗംഗാദരനും ആണെന്ന് സാരം.
വലിയ വർമ്മക്ക് അവരെ വലിയ കാര്യമായിരുന്നു.. അതുകൊണ്ട് തന്നെയാണു മകളെ കെട്ടിച്ചുകൊടുക്കാൻ തയ്യാറായതും.
അമർനാഥിന്റേം അച്ചന്റേം മനസിലിരുപ്പ് അതായിരുന്നില്ല... വലിയ വർമ്മയുടെ അളവില്ലാത്ത സ്വത്തിലും പദവിയിലും ആയിരുന്നു അവരുടെ നോട്ടം..
ചിത്ര ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അജയ് മായി ഇഷ്ട്ടത്തിലാവുന്നതും ഒളിച്ചോടുന്നതും. അതോടെ ആ ചാപ്റ്റെർ, വലിയ വർമ്മ ക്ലോസ് ചെയ്തു. അല്ല, അമർനാഥ് ചെയ്യിച്ചു അതാവും ശരി.
അഞ്ചലി, ടീച്ചറാാണു. ഗവെണ്മെന്റ് കോളേജിൽ ...
ബാക്കി വഴിയെ............
വലിയ വർമ്മ തമ്പുരാന്റെ ആയോധനകലാപരിശീലന കേന്ദ്രത്തിൽ കളരി മുതൽ നാടൻ തല്ല് വരെ പഠിപ്പിക്കുകയും അഭ്യസിക്കുകയും ചെയ്തിരുന്നു. അവിടുത്തെ പരിശീലകൻ അമർനാഥ്
💬 Comments
View all comments