Chapter Title : സൂര്യ വംശം 3 [സാദിഖ് അലി]
കാത്ത് ഷൗക്കത്ത് ഉണ്ടായിരുന്നു..
വന്നിറങ്ങിയതും ഷൗക്കത്ത്..
"ആ അളിയാ... എല്ലാവരും വന്നിട്ടുണ്ട്.."
"എവിടാ.. ".. അൻവർ ചോദിച്ചു..
" മുകളിൽ.., കൺഫെഷൻ ഹാളിൽ." ഷൗക്കത്ത് മറുപടി കൊടുത്തു..
അവർ അങ്ങോട്ട് നടന്നു..
ബഡാഭായ് എന്ന് വിളിക്കപെടുന്ന ഒരു തിമ്മിംഗലമാണു ഇതിന്റെ പിന്നിലെന്നും.. അയാളുടെ കയ്യാളായ ഒരു മാർവാടി യെ ആണു ഇന്ന് കാണുന്നതെന്നും ഷൗക്കത്ത് അൻവറിനെ അറിയിച്ചു..
അവിടെ കൺഫെഷൻ ഹാളിൽ , സംസ്ഥാനം ഭരിക്കുന്ന മന്ത്രിയടക്കം കുറച്ച് പേർ..
അൻവറും ഷൗക്കത്തും അങ്ങോട്ട് കയറി ..
"ആ എം എൽ എ സർ.. വരൂ.. ഇരിക്ക്"..
വക്കീൽ കോട്ടിട്ട ഒരുത്തൻ അൻവറിനോട്..
അൻവർ , അവിടെ നിരത്തിയിട്ടിട്ടുള്ള കസേകളിലൊന്നിൽ ഇരുന്നു..
" ഞാൻ അഡ്വക്കേറ്റ് ഗോവിന്ദ് ആചാര്യ. ലീഗൽ അഡ്വൈസറാണു. ഇദ്ധേഹം സുശീൽ ഭായ്."
വക്കീൽ കോട്ടിട്ടവൻ, തൊട്ടടുത്ത് ഇരുന്നിരുന്ന സിൽക്കിന്റെ ജുമ്പയണിഞ്ഞ മാർവാടിയെ കാണിച്ചുകൊണ്ട് അൻവറിനോട് പറഞ്ഞു..
ആചാര്യ തുടർന്നു..
" ഇരുപത് ഏക്കർ സ്ഥലമാണത്.. പല വ്യ്ക്തികളുടെ പേരിലുള്ള സ്ഥലം. അത് മൊത്തമായി ഞങ്ങളുടെ കമ്പനി വാങ്ങുന്നു.. അവിടെ ഒരു ആയുർവേദ റിസോർട്ട് ആണു പ്ലാൻ... സർക്കാരിന്റെ അനുമതിയൊക്കെ കിട്ടിയതാണു.. വിൽക്കാനും അവർ തയ്യാറാണു..പക്ഷെ പ്രശ്നം മറ്റൊന്നാണു.."
അൻവർ ആകാംഷയോടെ..
"ആ പ്രശ്നം , സ്ഥലം എം എൽ എ യും ലോക്കൽ രാഷ്റ്റ്രീയത്തിൽ ഒരുപാട് സ്വാധീനവും ഉള്ള അൻവറിനെകൊണ്ടെ തീർക്കാൻ പറ്റൂ ..". അചാര്യ പറഞ്ഞു..
" തന്നെയുമല്ല.. ഞങ്ങളുടെ പാർട്ണർ ആയ ഷൗക്കത്തിന്റെ അളിയനുമാാണല്ലൊ താങ്കൾ.." അയാൾ വീണ്ടും...
"ഉം". അൻവറൊന്ന് മൂളി..
" എന്താണു പ്രശ്നം"?.. അൻവർ ചോദിച്ചു..
💬 Comments
View all comments