Chapter Title : സൂര്യ വംശം 3 [സാദിഖ് അലി]
അചാര്യ എല്ലാവരേയും ഒന്ന് നോക്കിയശേഷം ..
"അവിടെത്തെ ലോക്കൽ രാഷ്റ്റ്രീയം. പിന്നെ ചില ഗ്രാമവാസികളും. "
"ഉം". അൻവറൊന്ന് മൂളി..
അൻവർ എഴുന്നേറ്റു..
" ഇതിന്റെ ഫുൾ ഡീറ്റൈൽസ് എനിക്ക് വേണം... ഞാൻ നോക്കട്ടെ എന്ത് ചെയ്യാൻ പറ്റുമെന്ന്"..
അൻവർ അതും പറഞ്ഞ് പോകാനൊരുങ്ങി..
ഒന്ന് തിരിഞ്ഞ് അൻവർ അവരോട്..
"ആ പിന്നെ, ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് നിങ്ങൾ നിങ്ങടെ രീതിയിൽ ഇടപെടരുത്... "
അൻവർ അയാളുടെ അടുത്തേക്ക് കുറച്ച്കൂടി നീങിനിന്നുകൊണ്ട്.. തുടർന്നു..
"അല്ല, ഇടപെട്ടാൽ എന്റെ ശത്രുതയും നിങ്ങൾ നേരിടേണ്ടിവരും മനസിലായൊ"..
അയാൾ ഒന്നും മിണ്ടിയില്ല...
അതും പറഞ്ഞ് അൻവർ തിരിഞ്ഞു നടന്നു..
ആചാര്യ തിരിഞ്ഞ് മാർവാടിയെ ഒന്ന് നോക്കി..
എന്തെങ്കിലുമാകട്ടെ എന്ന് മാർവാടി കൈകൊണ്ട് ആക്ഷൻ കാണിച്ചു..
-------------------------
ബാംഗ്ലൂർ.... ചിത്രയുടെയും അജയ് യുടേയും ഫ്ലാറ്റ്.
കോളിങ് ബെൽ ശബ്ദിചത് കേട്ട് ചിത്ര വന്ന് വാതിൽ തുറന്നു..
" ആ ഏട്ടാ.. വാ".. അജയ് ആയിരുന്നു..
"എന്തായി അജയേട്ടാ പോയകാര്യം"?
ചിത്ര ആകാംഷയോടെ..
അജയ് നേരെ റൂമിൽ ചെന്ന് ഡ്രെസ്സ് മാറാൻ തുടങ്ങി..
" വാർത്ത ശരിയാ... പക്ഷെ",
അജയ് അത് പറഞ്ഞ് തീർക്കും മുമ്പ് ചിത്രയുടെ ചങ്കിൽ വീർപ്പുമുട്ടിയ വിഷമം പൊട്ടികരച്ചിലായി പുറത്തുവന്നു..
"ഹാ.. നീ കരയാതെ, അവൾക്ക് കുഴപ്പമൊന്നുമുണ്ടാകില്ല..".
അജയ് അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു..
" ബാഗ്ലൂരിൽ നിന്ന് തൃശൂർ ക്ക് പോയ ബസ് അപകടത്തിൽ പെട്ടെന്ന് നേരാ... പക്ഷെ മരിച്ചവരുടെ കൂട്ടത്തിൽ അഞ്ചലിയില്ല.."
അജയ് യുടെ മാറിൽ നിന്ന് ചിത്ര തലയുയർത്തിയൊന്ന് നോക്കി..
അജയ് തുടർന്നു..
"അവൾ....
💬 Comments
View all comments