Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
ബസ് പോയി എന്നു വ്യക്തം. എന്നാലും ഒരു പ്രതീക്ഷ, ചിലപ്പോള്‍ ബസ് പോയില്ലെങ്കിലോ.. പ്രതീക്ഷകള്‍ ആണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത് തന്നെ. വിജനമായി തുടങ്ങിയ സ്റ്റാന്‍ഡില്‍ അവന്‍ നിന്നു. ചിലപ്പോള്‍ മറ്റൊരു അവസാന ബസ് വന്നാലോ.. വരില്ലന്നറിയാം, എന്നാലും..
ചുറ്റും നോക്കി.. ഈ ഭാഗത്ത് അങ്ങനെ ആരും ഇല്ല, ഒരു അല്പം നീളം കൂടിയ ഒരാള്‍ മാത്രം കുറച്ചകലെ മാറി നില്‍ക്കുന്നു. മറ്റിടങ്ങളിലേക്ക് പോകാനുള്ള അവസാന ബസിനു തിരക്ക് കൂട്ടുന്ന പലരെയും വെറുതെ നോക്കി അവന്‍ നിന്നു.. ഇവര്‍ ഓരോരുത്തരുടെയും മനസ്സില്‍ എന്താകും.. വീട്ടില്‍ തന്നെ കാത്തിരിക്കുന്ന പ്രിയപ്പെടവരുടെ അടുത്തേക്ക് എത്താനുള്ള വെമ്പല്‍, എങ്ങനെയും ഈ അവസാന ബസില്‍ കയറി കൂടുക തന്നെ.. മറ്റു ഭാഗത്തേക്കുള്ള ഒന്ന് രണ്ടു ബസുകള്‍ കൂടി കടന്നു പോയി..
ഇനി ഇവിടെ ഇങ്ങനെ നില്‍ക്കുന്നതില്‍ എന്താ അര്‍ഥം..
പുറത്തു തട്ടുകടയില്‍ മാത്രം തിരക്കിനു വലിയ കുറവില്ല. അവസാന വണ്ടി കടന്നുപോയി എന്നു മനസിനെ ഒന്നുകൂടി ഉറപ്പിക്കണം..
'ചേട്ടാ.. ഈ അരീകൊടെക്ക് ഇനി ബസുണ്ടോ..?' നാട്ടുകാരന്‍ എന്നു തോന്നിച്ച ഒരാളോട് അവന്‍ ചോദിച്ചു..
'അതെ ഇപ്പോഴേ പോയി.. ഇനി ഇവിടെ നില്‍ക്കെണ്ടാട്ടാ.. വല്ല ഓട്ടോയിലും കയറി പൊക്കോ..'
അവന്‍ ഒന്നും മിണ്ടാതെ അല്‍പ നേരം കൂടി അവിടെ തന്നെ നിന്നു..
ഈ ഇരുളില്‍ ഏതായാലും നടന്നു പോകേണ്ട.. അവന്‍ ഒറ്റയ്ക്ക് ആ വിജനമായ വഴിയിലൂടെ നടക്കുന്നത് ഒന്ന് മനസില്‍ ഓര്‍ത്തു നോക്കി.. ഇപ്പോള്‍ ഇതെല്ലാം തരത്തില്‍ ഉള്ളവര്‍ ആകും ഇവിടെ ഒക്കെ.. അവന്‍ ചെറുതായി ഒന്നു നടുങ്ങി..
ഇനി ഒന്നും ആലോചിക്കേണ്ട.. ഓട്ടോ
💬 Comments
View all comments