Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
തന്നെ.. ഓട്ടോ ചാര്‍ജ് ഒരു ഭീകരനായി മുന്നില്‍ വന്നെങ്കിലും ഈ ഇരുളിന്റെ വിജനതിയില്‍ വഴിയോരത്തെ മറ്റു ഭീകരന്മാരെ കുറിച്ചു ഓര്‍ത്തപ്പോള്‍ ഓട്ടോ ചാര്‍ജ് കൂടുതലായി തോന്നിയില്ല.
അവന്‍ നേരെ ഓട്ടോയുടെ അടുത്തേക്ക് നടന്നു..
'ഏയ്..' ആരോ പിറകില്‍ നിന്നു വിളിച്ചപോലെ.. അവന്‍ തിരിഞ്ഞു നോക്കി..
നേരത്തെ സ്റ്റാന്‍ഡില്‍ കണ്ട ആ നീളം കൂടിയ ആള്‍..
'അരീക്കോട് ഭാഗത്തേക്ക് പോകാനാണോ..?' അയാള്‍ ചോദിച്ചു..
'മം... അവന്‍ ചോദ്യ രൂപത്തില്‍ അയാളെ ഒന്ന് നോക്കി.
'ഞാനും അങ്ങോട്ടാ.., ഞാന്‍ ഓട്ടോ പിടിക്കുണുണ്ട്, അങ്ങോട്ട് ആണെങ്കില്‍ വെറുതെ രണ്ടു ഓട്ടോ പിടിക്കണ്ടല്ലോ..' അയാളുടെ ശബ്ദം പെട്ടന് അവനെ ആകര്‍ഷിച്ചപോലെ തോന്നി.
മങ്ങിയ വെളിച്ചത്തില്‍ അയാളുടെ ആകര്‍ഷകമായ മുഖം അവന്‍ കണ്ടു.. നേരത്തെ എവിടെയൊക്കെയോ കണ്ട മുഖം പോലെ..
അയാള്‍ അവനെ ഓട്ടോയിലേക്കു ക്ഷണിച്ചു. അവന്‍ യാന്ത്രികമായെന്നോണം അയാളോപ്പം വണ്ടിയിലേക്കു കയറി..
അയാള്‍ സ്ഥലം പറഞ്ഞു കൊടുത്തു..വണ്ടി ഇരുളിനെ കീറി മുറിച്ചു മുന്നോട്ടു നീങ്ങി..
'എവിടെയാ ഇറങ്ങേണ്ടത്..?' അയാള്‍ ചോദിച്ചു..
അവന്‍ സ്ഥലം പറഞ്ഞു കൊടുത്തു..
'ഏട്ടനോ..?'
'എനിക്കു തന്റെ വീടും കഴിഞ്ഞു രണ്ടു കിലോമീറ്റര്‍ കൂടി പോകണം..,'അയാളും സ്വന്തം സ്ഥലം പറഞ്ഞു ..
'പക്ഷെ .. എന്റെ വീട് ഇവിടെ അല്ല.. അതു പെരിന്തല്‍മണ്ണയിലാ.. ഇവിടെ ജോലിക്കു പോകുന്നതിനുള്ള എളുപ്പത്തിനു ഒരു റൂം എടുത്തു നില്ക്കുകയാ..' അവന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അയാള്‍ അവനെ നോക്കി ചിരിച്ചു. അയാളുടെ നിരയര്‍ന്ന ചെറിയ പല്ലുകള്‍ കൂട്ടിയുള്ള ചിരി അയാളുടെ ഭംഗി കൊറച്ചു കൂടി കൂട്ടിയപോലെ തോന്നി..
'എന്താ പേര്..?' അയാള്‍ മെല്ലെ അവന്റെ
💬 Comments
View all comments